ഓ​ഫീ​സ് സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​രു​ന്നു
Wednesday, June 19, 2019 10:14 PM IST
ചെ​റു​തോ​ണി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് സ​മ​യ​ത്ത് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ത്ത​നു​ള്ള സ​മ​യം സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വ​ന​ക്കാ​ർ മാ​റ്റി​വ​ക്കു​ന്ന​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.
എ​ല്ലാ​വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സം​ഘ​ട​ന​ക​ളു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം വ്യ​ത്യ​സ്ഥ യൂ​ണി​യ​നു​ക​ളു​മു​ണ്ട്. ഓ​രോ യൂ​ണി​യ​നു​ക​ളും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സ് സ​മ​യം കൈ​യേ​റു​ന്പോ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സ​ക​ളി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ച്ച് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് വ​ന്ന​കാ​ര്യം സാ​ധി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ക​ണ്ട് നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​ത്.
ജീ​വ​ന​ക്കാ​ർ​ക്ക് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ആ​കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. ഓ​ഫീ​സ് സ​മ​യ​ത്തെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തോ​ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ്വ​രൂ​പി​ച്ച് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ശ​ന്പ​ളം വാ​ങ്ങി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​ക്ഷ​മ​മാ​യി സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​വ​ർ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​ത്യാ​വ​ശ്യ​ങ്ങ​ളും ചു​വ​പ്പു​നാ​ട​ക്കു​ള്ളി​ൽ കു​രു​ങ്ങു​ക​യാ​ണ്. ചി​ല ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന​തു​ത​ന്നെ അ​വ​രു​ടെ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
ശ​ന്പ​ളം വാ​ങ്ങു​ക​യും ജോ​ലി ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്കു​മേ​ൽ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. റ​വ​ന്യു, പോ​ലീ​സ്, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ത്ത​രം ജീ​വ​ന​ക്കാ​രെ കാ​ണാ​നാ​വു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.