വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ; മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു
Wednesday, June 19, 2019 10:14 PM IST
തൊ​ടു​പു​ഴ: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ വി​ദ്യാ​ർ​ഥി​ക​ളെ നി​യ​മം ലം​ഘി​ച്ച് കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി നി​റ​ച്ച് കൊ​ണ്ടു പോ​കു​ന്ന​ത് പ​തി​വാ​യ​തി​നാ​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ളെ​യു​മാ​യി പോ​യ ഓം​നി വാ​നു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു.
പി​ഴ​യ​ട​ച്ച് പെ​ർ​മി​റ്റ് എ​ടു​ത്ത​തി​നു ശേ​ഷ​മെ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​വു എ​ന്ന് ഇ​വ​രോ​ട് ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ശ​ങ്ക​ര​ൻ​പോ​റ്റി പ​റ​ഞ്ഞു.
മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്താ​വു എ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ഈ ​മാ​സം പൂ​ർ​ണ​മാ​യി അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്കൂ​ൾ വാ​നു​ക​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ ഒ​ട്ടേ​റെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സ്കൂ​ളു​ക​ൾ തു​റ​ന്ന​തി​നു ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്.
പ​ല വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ഡ്യൂ​ട്ടി എ​ന്നെ​ഴു​തി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ആ​യി​രി​ക്കും പ​രി​ശോ​ധ​ന. വാ​ഹ​നം പു​റ​പ്പെ​ടു​ന്ന സ്ഥ​ല​ത്തോ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്പോ​ഴോ ആ​ണ് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും ഫി​റ്റ്ന​സ് ഇ​ല്ലാ​തെ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും.
ഇ​തി​നു പു​റ​മെ​യാ​ണ് പെ​ർ​മി​റ്റി​ല്ലാ​തെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും ഓം​നി വാ​ൻ പോ​ലെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ലേ​റെ​യും.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ർ​വ​തി പു​ത്ത​നാ​റി​ൽ സ്വ​കാ​ര്യ വാ​ൻ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന അ​ധി​കൃ​ത​ർ. കൂ​ടാ​തെ ഓ​ട്ടോ​ക​ളി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​ള്ള യാ​ത്ര​യും ക​ർ​ശ​ന​മാ​യി ത​ട​യും.
മ​തി​യാ​യ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ മാ​ത്ര​മേ ഓ​ട്ടോ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ യാ​ത്ര അ​നു​വ​ദി​ക്കു. ഡ്രൈ​വിം​ഗ് സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. കു​ട്ടി​ക​ളെ​യു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ചോ അ​ല​ക്ഷ്യ​മാ​യോ വാ​ഹ​നം ഓ​ടി​ച്ചാ​ലും പി​ടി വീ​ഴും.
പ​ത്തു വ​ർ​ഷ​മെ​ങ്കി​ലും ഡ്രൈ​വിം​ഗ് പ​രി​ച​യം ഉ​ള്ള​വ​ർ മാ​ത്ര​മേ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ ആ​കാ​വു എ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. അ​മി​ത വേ​ഗം പാ​ടി​ല്ല.
കു​ട്ടി​ക​ളെ ക​യ​റ്റി​യി​റ​ക്കു​ന്ന​തി​ന് ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള അ​റ്റ​ൻ​ഡ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ പ​ത്തു വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള​വ​യും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തും ആ​യി​രി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്.