ക​ഞ്ചാ​വുകേ​സി​ൽ ശി​ക്ഷി​ച്ചു
Wednesday, June 19, 2019 10:14 PM IST
തൊ​ടു​പു​ഴ: 1.250 കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് ക​ട​ത്തി​കൊ​ണ്ടു വ​ന്ന കേ​സി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഓ​ലി​ക്ക​ൽ ദേ​വ​സ്യ തോ​മ​സി​നെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ചു. തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷൽ ജ​ഡ്ജി കെ.​കെ.​സു​ജാ​ത​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.
2016ൽ ​ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ​സ്. രാ​ജ​ൻ ബാ​ബു ക​ണ്ടു പി​ടി​ച്ച കേ​സി​ലാ​ണ് വി​ധി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​വേ​ണു​ഗോ​പാ​ല കു​റു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി.
കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി.​രാ​ജേ​ഷ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.