കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലും റി​പ്പോ​ർ​ട്ടു ചോ​ർ​ത്ത​ലു​മെ​ന്നും പ​രാ​തി
Wednesday, June 19, 2019 10:14 PM IST
തൊ​ടു​പു​ഴ: കെ എ​സ്ആ​ർ​ടി​സി​യി​ൽ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തു കൂ​ടാ​തെ യൂ​ണി​റ്റ് ഓ​ഫീ​സ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ർ​ത്തു​ന്നു​വെ​ന്നും ആ​ക്ഷേ​പം. ചി​ല സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണ് പ​തി​വാ​യി ലാ​ഭ​ക​ര​മാ​യി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ലാ​ണ് പ​ല റൂ​ട്ടു​ക​ളി​ലെ​യും ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ൽ ഈ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബു​സ​ക​ൾ ലാ​ഭ​ക​ര​മാ​യാ​ണ് ഓ​ടു​ന്ന​ത്. 25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ന​ക്ക​യം റൂ​ട്ടി​ലേ​ക്കു​ള്ള ഓ​ർ​ഡി​ന​റി ബ​സ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ൾ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ​യി​ൽ ഡി​പ്പോ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള സ​ർ​വീ​സാ​ണ് ആ​ന​ക്ക​യം സ​ർ​വീ​സ്. ഈ ​സ​ർ​വീ​സ് നി​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ കെഎ​സ്ആ​ർ​ടി​സി എം​ഡി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന പ​ല സ​ർ​വീ​സു​ക​ളും പ​തി​വാ​യി റ​ദ്ദു ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​തി​വാ​യി സ​ർ​വീ​സ് മു​ട​ക്ക​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ചി​ല വി​ജ​ലി​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ ചോ​രു​ന്ന​താ​യും പ​രാ​തി​യു​യ​രു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​ൻ​പ് മ​ദ്യ​പി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഒ​രു ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ഡ്രൈ​വ​റെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ല്ല.​എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് മെ​യ് 13 ന് ​വി​ജി​ല​ൻ​സ് സ്ക്വാ​ഡ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് അ​യ​ച്ചി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തു ചോ​ർ​ത്തി പ​ക​ർ​പ്പെ​ടു​ത്ത് മെ​യ് 12ലെ ​തീ​യ​തി വ​ച്ച് ഡ്രൈ​വ​റെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഐ​സ്ആ​ർ​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ള​രെ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​താ​ണ്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രു​ടേ​യും സ​ർ​വീ​സ് സം​ബ​ന്ധി​ച്ചു​മു​ള്ള നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ന്ന​ത​രി​ൽ എ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ ചോ​ർ​ത്തു​ന്ന​താ​യി പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.