മ​ക​ന്‍റെ വി​വാ​ഹ​ത്തി​നൊ​പ്പം ഏ​ഴ് യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യ​മൊ​രു​ക്കി കെ.​എം.​മൂ​സ മാ​തൃ​ക​യാ​യി
Wednesday, June 19, 2019 10:16 PM IST
തൊ​ടു​പു​ഴ: മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ടൊ​പ്പം ഏ​ഴു നി​ർ​ധ​ന യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യ​മൊ​രു​ക്കി അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ കെ.​എം.​മൂ​സ മാ​തൃ​ക​യാ​യി. മൂ​സ​യു​ടെ​യും പി.​എം.​റെ​ജീ​ന​യു​ടെ​യും മ​ക​നാ​യ ഡോ.​പൈ​ജാ​സി​ന്‍റെ​യും (ഡ​യ​റ​ക്ട​ർ അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ) ഡോ.​നീ​തു​വി​ന്‍റെ​യും വി​വാ​ഹ​ത്തോ​ടൊ​പ്പാ​ണ് ഏ​ഴു വി​വാ​ഹ​ങ്ങ​ൾ​ക്കു കൂ​ടി ഇ​വ​ർ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ഡോ. ​പൈ​ജാ​സി​ന്‍റെ​യും ക​രു​നാ​ഗ​പ്പ​ള്ളി കാ​വാ​ട്ട് സ​ഫ​റു​ള്ള​യു​ടെ​യും ഷീ​ബ​യു​ടെ​യും മ​ക​ൾ ഡോ. ​നീ​തു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞു​ള്ള സ​ൽ​ക്കാ​ര വേ​ദി​യി​ൽ ത​ന്നെ ര​ണ്ടു യു​വ​തി​ക​ളു​ടെ നി​ക്കാ​ഹ് ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് അ​ഞ്ചു വി​വാ​ഹ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ഏ​ഴു വ​ധു​വ​ര​ൻ​മാ​രെ​യും പൈ​ജാ​സി​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​ര വേ​ദി​യി​ൽ സ്വീ​ക​രി​ച്ചു. വ്യ​ത്യ​സ്ത മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട യു​വ​തി യു​വാ​ക്ക​ൾ​ക്കാ​ണ് കെ.​എം.​മൂ​സ മം​ഗ​ല്യ​ഭാ​ഗ്യ​മൊ​രു​ക്കി​യ​ത്.
ച​ട​ങ്ങു​ക​ൾ​ക്ക് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ എം.​എം.​മ​ണി, കെ.​ടി.​ജ​ലീ​ൽ , മു​ൻ മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ്, എം​എ​ൽ​എ​മാ​രാ​യ പി.​ടി.​തോ​മ​സ്, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഫാ. ​ജ​യിം​സ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു.