ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ: സ​ർ​ക്കാ​ർ ക​ണ്ണ് തു​റ​ക്ക​ണം - ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, June 19, 2019 10:16 PM IST
പാ​ലാ: കേ​ര​ള​ത്തി​ൽ തു​ട​രെ​ത്തു​ട​രെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ക​ണ്ണു തു​റ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാലാ രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെട്ടു.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 19 ക​ർ​ഷ​ക​രാ​ണ് കേ​ര​ള​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ടു​ത്തു​രു​ത്തി ആ​യാം​കു​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്ഷീ​ര ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ​ത സം​ഭ​വ​ത്തി​ൽ രൂ​പ​താ​സ​മി​തി അ​നു​ശോ​ചി​ച്ചു. കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​ന്‍റെ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു പു​റ​മെ മ​റ്റു ബാ​ങ്കു​ക​ളി​ലെ​യും ക​ർ​ഷ​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം. വി​വി​ധ രാഷ്‌ട്രീയ​പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ക​ർ​ഷ​ക​രോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. ക​ർ​ഷ​ക പാ​ർ​ട്ടി​ക​ളെ​ന്നു പ​റ​യു​ന്ന​വ​ർ ക​ർ​ഷ​ക വോ​ട്ടു​ക​ൾ വാ​ങ്ങി വി​ജ​യി​ച്ച ശേ​ഷം ക​ർ​ഷ​ക​രെ മ​റ​ക്കു​ന്ന​ത് വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം പ്ര​സ്താ​വി​ച്ചു.
‌രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്സ്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​സ് വ​ട്ടു​കു​ളം, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, തോ​മ​സ് അ​രൂ​കു​ഴി​പ്പി​ൽ, സി.​എം. ജോ​ർ​ജ്, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ൽ, ബെ​ന്നി പാ​ല​ക്കാ​ത്ത​ടം, രാ​ജു അ​രൂ​കു​ഴി​പ്പി​ൽ, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.