കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, June 19, 2019 10:16 PM IST
തൊ​ടു​പു​ഴ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ അ​ണ്ട​ർ 15, അ​ണ്ട​ർ 18 ടീ​മി​ലേ​ക്കു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ളി​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാ​റി​ലും കു​മ​ളി​യി​ലു​മാ​യി ന​ട​ക്കും. മൂ​ന്നാ​റി​ലെ ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ് ഗ്രൗ​ണ്ടി​ൽ 22-നും ​കു​മ​ളി​യി​ലെ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 23-നു​മാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ. 2002-നും 2005-​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ എ​ട്ടി​നു​മു​ന്പ് ജ​ന​ന​തി​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം എ​ത്ത​ണം.