സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കും
Wednesday, June 19, 2019 10:16 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​ലി​മേ​ട്ടി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​ന്‍റെ സേ​വ​നം സ്ഥി​ര​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ വി​ക​സി​ച്ചു വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​ത്ത വി​വ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നു തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ര​ണ്ടു പേ​രെ സ്ഥി​ര​മാ​യി നി​യോ​ഗി​ക്കു​വാ​ൻ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ നി​ർ​ദേ​ശം ന​ൽ​കി.
ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ പോ​ലീ​സി​ന് വി​ശ്ര​മ​മു​റി കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.