ക​ട്ട​പ്പ​ന​യി​ൽ നാ​ളെ​മു​ത​ൽ ട്രാ​ഫി​ക് പു​ന​ക്ര​മീ​ക​ര​ണം
Wednesday, June 19, 2019 10:16 PM IST
ക​ട്ട​പ്പ​ന: ടൗ​ണി​ലെ ട്രാ​ഫി​ക് പു​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ട​പ്പാ​ത, പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ നാ​ളെ നി​ല​വി​ൽ​വ​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.
പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ പ​ള​ളി​ക്ക​വ​ല വ​രെ​യു​ള​ള റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ​ഭാ​ഗ​ത്ത് പാ​ർ​ക്കിം​ഗ് ശി​ക്ഷാ​ർ​ഹ​മാ​ണ്. ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ഇ​ടു​ക്കി​ക്ക​വ​ല, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽð​ബ​സ് സ്റ്റോ​പ്പ് ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്തു​മാ​ത്ര​മേ ബ​സു​ക​ൾ നി​ർ​ത്താ​വൂ. ബ​സ് നി​ർ​ത്തു​ന്ന​തി​ന് വ​ര​ച്ചി​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തും പാ​ർ​ക്കു​ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡി​ൽ​നി​ന്നും പ്ര​വേ​ശി​ക്കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു​വ​ശം ചേ​ർ​ന്ന് ഇ​ട​ശേ​രി ജം​ഗ്ഷ​നി​ലേ​ക്കു പോ​കേ​ണ്ട​തും ഇ​ട​ശേ​രി - ബാ​ല ജം​ഗ്ഷ​നി​ൽ​നി​ന്നും പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു​വ​ശം ചേ​ർ​ന്ന് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​കൂ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡി​ലേ​ക്ക് പോ​ക​ണം. ചെ​റു​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​ന് മാ​ർ​ക്കു​ചെ​യ്തി​രി​ക്കു​ന്ന ഭാ​ഗ​ത്ത് പാ​ർ​ക്കിം​ഗ് അ​നു​വ​ദ​നീ​യ​മ​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​നു​ള​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള​ള സ്ഥ​ല​ത്തോ ഓ​ട​യു​ടെ സ്ലാ​ബി​ലോ വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യ​രു​ത്. വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽð​ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽð​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യ​ണം. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ വ​ന്ന് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി റോ​ഡു​വ​ഴി പു​തി​യ സ്റ്റാ​ൻ​ഡി​ൽð​പ്ര​വേ​ശി​ക്ക​ണം. മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ബ​സു​ക​ൾ പു​തി​യ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പു​റ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ് വ​ഴി​യി​ലൂ​ടെ സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ലെ​ത്തി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പ​ള​ളി​ക്ക​വ​ല​വ​ഴി പോ​കേ​ണ്ട​തും ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ബ​സു​ക​ൾ ടൗ​ണി​ലൂ​ടെ പോ​കേ​ണ്ട​തു​മാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ​നി​ന്നും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി റോ​ഡു​വ​ഴി കു​ന്ത​ളം​പാ​റ റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സു​ക​ൾ 20 മി​നി​റ്റ് മാ​ത്ര​മേ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. ബ​സ് സ്റ്റാ​ൻ​ഡി​ൽð​ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. കൂ​ടു​ത​ൽð​സ​മ​യം പാ​ർ​ക്കു​ചെ​യ്യേ​ണ്ട ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു പു​റ​ത്ത് പാ​ർ​ക്കു​ചെ​യ്യ​ണം.
ട്രാ​ഫി​ക് പു​ന​ക്ര​മീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​സി​പ്പ​ൽð​കൗ​ണ്‍​സി​ൽð​സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണി കു​ളം​പ​ള​ളി, മ​നോ​ജ് എം. ​തോ​മ​സ് എം.​സി. ബി​ജു, ഗി​രീ​ഷ് മാ​ലി​യി​ൽ, സി.​കെ. മോ​ഹ​ന​ൻ, പി.​ആ​ർ. ര​മേ​ശ്, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ൾ, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.