തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി​യി​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ലെ​ന്ന്
Thursday, June 20, 2019 9:57 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു യൂ​ണി​റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
തൊ​ടു​പു​ഴ-​ആ​ന​ക്ക​യം സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ താ​ൻ ചാ​ർ​ജെ​ടു​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ റ​ദ്ദു​ചെ​യ്ത​താ​ണ്. സ​മീ​പ​നാ​ളി​ൽ തൊ​ടു​പു​ഴ-​മാ​ങ്കു​ളം,ആ​ലു​വ-​ക​ട്ട​പ്പ​ന സ​ർ​വീ​സു​ക​ൾ പു​തു​താ​യി ആ​രം​ഭി​ച്ചു. ഇ​തി​നു​പു​റ​മെ മൂ​വാ​റ്റു​പു​ഴ-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ ചെ​യി​ൻ​സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് ചോ​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്.
സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ദ്യം ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വൈ​കി​യ​തി​നാ​ലാ​ണ്. പി​ന്നീ​ട് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും കെ ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. റി​മാ​ൻ​ഡ് തീ​യ​തി വ​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ നി​യ​മം. അ​തി​നാ​ലാ​ണ് സം​ഭ​വം ന​ട​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ങ്കി​ലും റി​മാ​ൻ​ഡ് തീ​യ​തി​യ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും യൂ​ണി​റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.