ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം
Sunday, June 23, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​നും ജൂ​ഡോ അ​ക്കാ​ദ​മി​യും അ​ർ​ബ​ൻ ബാ​ങ്കും ചേ​ർ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് ഒ​ളി​ന്പി​ക് ദി​നം ആ​ച​രി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം.​കു​ന്നി​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. ജൂ​ഡോ ദേ​ശീ​യ​താ​രം മാ​ന​സ​ൻ ഷാ​ജി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക്സ് ഭാ​വി’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ് കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി അ​നൂ​പ് നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, ജൂ​ഡോ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ സൈ​ജു ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.