കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തി
Sunday, June 23, 2019 10:11 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ്യുമാ​നി​റ്റീ​സ് ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തി.
മ​ര​ച്ചീ​നി, ചേ​ന എ​ന്നി​വ​യു​ടെ ക​ള പ​റി​ച്ചും വ​ള​മി​ട്ടും ക്ലാ​സു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ കി​ട്ടി​യ സ​മ​യ​മാ​ണ് അ​വ​ർ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം ഭ​ക്ഷ്യ സു​ര​ക്ഷ​യും എ​ന്ന പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​മാ​ണ്് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത​ത്. മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, മീ​ര ഭാ​സ്ക​ർ, കെ.​കെ.​ജോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.