അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി പ​രാ​ധീ​നക്കി​ട​ക്ക​യി​ൽ
Monday, June 24, 2019 10:29 PM IST
അ​ടി​മാ​ലി: പ​രാ​ധീ​ന​ത​യ്ക്കു ന​ടു​വി​ൽ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ചി​ക​ത്സ​ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ രോ​ഗി​ക​ൾ ചി​ക​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ഒ​പി വി​ഭാ​ഗ​ത്തി​ൽ ദി​നം​പ്ര​തി എ​ണ്ണൂ​റോ​ളം രോ​ഗി​ക​ക​ളാ​ണ് എ​ത്തു​ന്ന​ത്. കൂ​ടാ​തെ 60 ബ​ഡു​ക​ൾ മാ​ത്ര​മു​ള്ള കി​ട​ത്തി​ചി​ക​ത്സാ വി​ഭാ​ഗ​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ബ​ഡി​ൽ മൂ​ന്നു രോ​ഗി​ക​ൾ വീ​ത​മാ​ണ് കി​ട​ക്കു​ന്ന​ത്. ഒ​രു​മാ​സം 200-ൽ​കൂ​ടു​ത​ൽ പ്ര​സ​വം ഇ​വി​ടെ ന​ട​ക്കു​ന്നു.

1988-ൽ ​ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​ക്കി​യ​പ്പോ​ഴു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണാ​ണ് 2008-ൽ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യി​ട്ടും ഉ​ള്ള​ത്. 11 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​വേ​ണ്ട ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ രോ​ഗി​ക​ളേ​ക്കാ​ൾ ദു​രി​ത​ത്തി​ലാ​ണ്. ഇ​പ്പോ​ൾ ആ​കെ 12 സ്റ്റാ​ഫ് ന​ഴ്സ്മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

പു​തു​താ​യി നാ​ലു​നി​ല കെ​ട്ടി​ടം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തെ​ങ്കി​ലും ര​ണ്ടു​നി​ല​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യു​ള്ള​ത്. ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു​നി​ല​ക​ൾ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്നു.

മൂ​ന്നാ​റി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്പോ​ൾ ഏ​റ്റ​വും​കൂ​ടു​ത​ൽ ആ​ശ്ര​യ​മാ​കു​ന്ന ആ​ശു​പ​ത്രി​കൂ​ടി​യാ​ണ് അ​ടി​മാ​ലി​യി​ലേ​ത്. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ആ​റോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ​യും കൂ​ടാ​തെ 180-ഓ​ളം ആ​ദി​വാ​സി കു​ടി​ക​ളി​ൽ​നി​ന്നു​മു​ള്ള രോ​ഗി​ക​ളു​മാ​ണ് ദൈ​ന​ദി​നം ഈ ​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്.