കി​റ്റ്കോ​യു​ടെ നി​ർ​മാ​ണം പ​രി​ശോ​ധി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Monday, June 24, 2019 10:33 PM IST
ചെ​റു​തോ​ണി: കി​റ്റ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണം പി​ഡ​ബ്ല്യു​ഡി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ഇ​ടു​ക്കി റീ​ജ​ണ​ൽ ക​മ്മി​റ്റി. പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്പോ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള നി​ർ​മാ​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ടം​പോ​ലു​മി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ.​പി. ഉ​സ്മാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, സി.​പി. സ​ലീം, പി.​ടി. ജ​യ​കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, സാ​ബു വെ​ങ്കി​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.