ശാ​ന്തി​ഗി​രി കോ​ള​ജി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Monday, June 24, 2019 10:33 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജി​ൽ​നി​ന്നും ഈ ​വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഗ്രാ​ജ്വേ​ഷ​ൻ ഡേ ​ആ​ച​ര​ണ​വും ന​ട​ന്നു. യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സ​ർ​വീ​സ് സോ​ഷ്യ​ൽ വ​ർ​ക്ക് മാ​നേ​ജ​ർ സോ​ൻ​ജ ന്യൂ​സ്കേ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ.​ജ​യ്സ​ണ്‍ പോ​ൾ മു​ള​രി​ക്ക​ൽ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ​ർ ഫാ.​മാ​ത്യു ക​ള​പ്പു​ര സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൻ​സ് പ​ടി​ഞ്ഞാ​റ​യി​ൽ സി​എം​ഐ, സി​സി​ലി​യാ​മ്മ പെ​രു​ന്പ​നാ​നി, ഷെ​ല്ലി ജോ​ണ്‍, അ​യ​ന സാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ബോ​ബി ആ​ന്‍റ​ണി സി​എം​ഐ സ്വാ​ഗ​ത​വും ആ​ൻ ഷാ​രോ​ണ്‍ കാ​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​യി​ൽ നി​വാ​സി​ക​ൾ​ക്കാ​യി
ക്ഷേ​മ​പ​ദ്ധ​തി​ക​ൾ

മൂ​വാ​റ്റു​പു​ഴ: സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​യി​ൽ നി​വാ​സി​ക​ളാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യം, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി, കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും വി​നോ​ദ​യാ​ത്ര​ക​ളും ജ​യി​ൽ സ​ന്ദ​ർ​ശ​ന​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​യി​ൽ നി​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 8075319125,9400335188 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.