തീ​പ്പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Monday, June 24, 2019 11:48 PM IST
തൊ​​ടു​​പു​​ഴ: തീ​​പ്പൊ​​ള്ള​​ലേ​​റ്റ് വീ​​ട്ട​​മ്മ മ​​രി​​ച്ചു. നെ​​ടി​​യ​​ശാ​​ല മ​​ന്ത​​ളി​​രും​​പാ​​റ കൈ​​യാ​​നി​​ക്ക​​ൽ പ​​രേ​​ത​​നാ​​യ കു​​ട്ട​​പ്പ​​ന്‍റെ ഭാ​​ര്യ ദേ​​വ​​യാ​​നി​​യ​​മ്മ​​യെ(80)​​യാ​​ണ് പൊ​ള്ള​ലേ​റ്റ് മ​​രി​​ച്ച നി​​ല​​യി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ണ്ടെ​​ത്തി​​യ​​ത്.​ഇ​​ന്ന​​ലെ രാ​​വി​​ലെ 11 നു ​വീ​​ട്ടി​​ൽ ആ​​രു​​മി​​ല്ലാ​​ത്ത​​പ്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​ക​​ൻ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ന്ന​​ത്.

ദേ​​വ​​യാ​​നി​​യ​​മ്മ​​യു​​ടെ കൊ​​ച്ചു​​മ​​ക​​ൻ അ​​മ​​ൽ ഒ​​രാ​​ഴ്ച മു​​ന്പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ണ്ടാ​​യ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചി​​രു​​ന്നു. ഇ​​തെ തു​​ട​​ർ​​ന്ന് ഇ​​വ​​ർ മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പെ​​ട്രോ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് സ്വ​​യം തീ​​കൊ​​ളു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ് മോ​​ർ​​ട്ട​​ത്തി​​നാ​​യി സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.