വ​ണ്ണ​പ്പു​റ​ത്ത് ബേ​ബി​യു​ടെ ഫാ​മി​ൽ വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കി മൂട്ടി​പ്പ​ഴം
Tuesday, June 25, 2019 9:45 PM IST
വ​ണ്ണ​പ്പു​റം: മു​പ്പ​ത് വ​ർ​ഷം മു​ന്പ് സ​ഹ്യാ​ദ്രി​യി​ൽ നി​ന്ന് വ​ണ്ണ​പ്പു​റ​ത്ത് എ​ത്തി​യ മൂ​ട്ടി​പ്പ​ഴ​ത്തി​ന്് ഇ​ന്ന് കേ​ര​ള​ത്തി​ൽ ഏ​റെ ഡി​മാ​ൻ​ഡ്. മൂ​ട്ടി, മൂ​ട്ടി​കാ​യ്പ​ൻ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യം കാ​ട്ടി​ൽ വം​ശ​നാ​ശം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് വ​ണ്ണ​പ്പു​റം മ​ലേ​ക്കു​ടി​യി​ൽ ബേ​ബി​യു​ടെ ഫാ​മി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഒ​ട്ടേ​റെ ഒൗ​ഷ​ധ​ഗു​ണ​മു​ള്ള ഫ​ല​മാ​ണ് മൂ​ട്ടി​യു​ടേ​ത്. ബേ​ബി​യു​ടെ സ​ഹോ​ദ​ര​നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജോ​യി​യാ​ണ് 30 വ​ർ​ഷം മു​ന്പ് വ​ന​ത്തി​ൽ നി​ന്ന് മൂ​ട്ടി​യു​ടെ തൈ ​തൊ​ടു​പു​ഴ​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. ഒ​രു ആ​ദി​വാ​സി​മൂ​പ്പ​നാ​ണ് ജോ​യി​ക്ക് ഈ ​തൈ കാ​ട്ടി​ൽ നി​ന്നും പ​റി​ച്ചു ന​ൽ​കി​യ​ത്. നാ​ല് വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ക​യും ചെ​യ്തു. റ​ബ​റി​ന് ഇ​ട​വി​ള​യാ​യി 150ഓ​ളം മൂ​ട്ടി തൈ​ക​ൾ ബേ​ബി ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. വീ​ട്ടി​ലാ​ക​ട്ടെ കാ​യ്ക്കു​ന്ന ആ​റ് മ​ര​ങ്ങ​ൾ വേ​റെ​യും. തൈ​ക​ളാ​യും പ​ഴ​മാ​യും ബേ​ബി​ക്ക് ഇ​ന്ന് മൂ​ട്ടി വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ്. ഒ​രു കി​ലോ​യ്ക്ക് 150 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് മൂ​ട്ടി​പ്പ​ഴം വി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ബേ​ബി പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ​ഴം മൊ​ത്ത​മാ​യി വി​ല​യ്ക്കെ​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ബേ​ബി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ത്ത് പാ​കി കി​ളി​ർ​പ്പി​ക്കു​ന്ന തൈ​ക​ൾ​ക്ക് ഡി​മാ​ന്‍റ് ഏ​റെ​യാ​ണ്. 300 രൂ​പ​യ്ക്കാ​ണ് ഇ​പ്പോ​ൾ തൈ​ക​ൾ വി​ൽ​ക്കു​ന്ന​ത്. മ​ഞ്ഞ ക​ല​ർ​ന്ന വെ​ള്ള നി​റ​ത്തി​ലു​ള്ള ത​ടി​യു​ടെ താ​ഴെ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മു​ഴ​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന ശി​ഖ​ര​ങ്ങ​ളി​ലാ​ണ് പൂ​വി​രി​യു​ക. ഇ​തി​ൽ മു​ന്തി​രി​ക്കു​ല പോ​ലെ ര​ണ്ടും മൂ​ന്നും മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന കു​ല​ക​ളാ​യാ​ണ് കാ​യ്ക​ളാ​വു​ക. പാ​ക​മാ​കു​ന്ന ഫ​ലം പു​ളി ക​ല​ർ​ന്ന മ​ധു​രം, ചെ​റി​യ ക​യ്പ് എ​ന്നീ രു​ചി​ക​ളി​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തി​ൽ ക​യ്പ് രു​ചി​യു​ള്ള​തി​നാ​ണ​ത്രേ ഒൗ​ഷ​ധ​ഗു​ണം കൂ​ടു​ത​ൽ. സാ​ധാ​ര​ണ ഫെ​ബ്രു​വ​രി​യി​ൽ പു​ഷ്പി​ക്കു​ന്ന മ​ര​ത്തി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ഫ​ലം ക​ഴി​ക്കാ​ൻ പാ​ക​മാ​വു​ക. ആ​ണ്‍,പെ​ണ്‍ മൂ​ട്ടി​മ​ര​ങ്ങ​ളു​ണ്ട്. ആ​ണ്‍​മ​രം പു​ഷ്പി​ക്കു​ക മാ​ത്രം ചെ​യ്യും. പെ​ണ്‍​മ​രം പു​ഷ്പി​ച്ച് കാ​യ് ഉ​ണ്ടാ​കു​മെ​ങ്കി​ലും ആ​ണ്‍​മ​ര​ത്തി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലെ​ങ്കി​ൽ കാ​യ്ക്കു​ള്ളി​ൽ ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്ന് ബേ​ബി പ​റ​യു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ന​ടു​ന്പോ​ൾ ര​ണ്ട് മ​ര​ങ്ങ​ളും അ​ടു​ത്ത​ടു​ത്ത് ന​ടും. ബ​ഡ്ഡ് ചെ​യ്ത് പി​ടി​പ്പി​ച്ചാ​ലും ആ​ണ്‍​മ​രം അ​ടു​ത്തി​ല്ലെ​ങ്കി​ൽ കാ​യ്ഫ​ല​മു​ണ്ടാ​കി​ല്ല.

കോ​ട്ട​യ​ത്ത് അ​തി​ര​ന്പു​ഴ​യി​ൽ കോ​ട്ട​യ്ക്കു​പു​റം തെ​ക്കേ​തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ പു​ര​ടി​യ​ത്തി​ലെ മൂ​ട്ടി​മ​ര​വും ഇ​പ്പോ​ൾ കാ​യ്ച്ചി​ട്ടു​ണ്ട്. ബേ​ബി​യു​ടെ പ​ക്ക​ൽ നി​ന്നും ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കൊ​ണ്ടു​വ​ന്ന് ന​ട്ട​താ​ണ് ഈ ​തൈ​ക​ൾ. എ​വ​ർ​ഗ്രീ​ൻ, സെ​മി എ​വ​ർ​ഗ്രീ​ൻ വ​ന​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ളി​ലാ​ണ് മൂ​ട്ടി മ​ര​ങ്ങ​ൾ ക​ണ്ടു​വ​രു​ന്ന​ത്. പ​ര​മാ​വ​ധി 15 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഇ​വ​യു​ടെ ഫ​ലം സ​ർ​വ​രോ​ഗ​സം​ഹാ​രി​യും ജ​ല​വാ​യു ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് ഒൗ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ളി ഫ്ളോാ​റി ഇ​ന​ത്തി​ൽ​പ്പെ​ട്ട​തും യൂ​ഫോ​ർ​ബ​സി​യേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​തു​മാ​യ ഈ ​ചെ​റു​മ​ര​ത്തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം ബെ​ക്കോ​റി കോ​ർ​ട്ട​ല​ൻ​സീ​സ് എ​ന്നാ​ണ്.

കു​ര​ങ്ങ്, ആ​ന, മാ​ൻ,ക​ര​ടി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ൾ​ക്ക് മൂ​ട്ടി​പ്പ​ഴം പ​ഥ്യ​മാ​ണ്. മ​ല​യാ​റ്റൂ​ർ, നേ​ര്യ​മം​ഗ​ലം, കു​ട്ട​ന്പു​ഴ, ഇ​ഞ്ച​തൊ​ട്ടി, പൂ​യം​കു​ട്ടി വ​ന​മേ​ഖ​ല​ക​ളി​ൽ മൂ​ട്ടി​പ്പ​ഴം ധാ​രാ​ളം കാ​ണ​പ്പെ​ട്ടി​രി​ന്നെ​ങ്കി​ലും വം​ശ​നാ​ശം നേ​രി​ടു​ക​യാ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി മൂ​ട്ടി​യു​ടെ കാ​ർ​ഷി​ക​സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന് തൈ ​കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ണൂ​ത്തി കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്താ​നാ​യി ബേ​ബി​യു​ടെ ഫാ​മി​ൽ എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ സി​നി​മ ന​ട​ൻ ശ്രീ​നി​വാ​സ​ന മൂ​ട്ടി​പ്പ​ഴ​ത്തി​ന്‍റെ തൈ​ക​ൾ കൈ​മാ​റി​യി​രു​ന്നു.

അ​തോ​ടൊ​പ്പം വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ടൂ​റി​സ്റ്റു​ക​ളും മൂ​ട്ടി​പ്പ​ഴം കാ​ണു​ന്ന​തി​നും സ്വാ​ദ​റി​യു​ന്ന​തി​നും ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഏ​റെ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ് മൂ​ട്ടി​പ്പ​ഴ​മെ​ന്നും ചൂ​ണ്ടി​ക്ക​ണി​ക്ക​പ്പെ​ടു​ന്നു.