നാ​ൽ​പ​തേ​ക്ക​റി​ൽ പി​ക്ക​പ്പ് വാ​ൻ അപകടത്തിൽപ്പെട്ടു
Tuesday, June 25, 2019 9:45 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന​പാ​ത​യി​ൽ മു​ണ്ട​ൻ മു​ടി നാ​ല്പ​തേ​ക്ക​ൽ ഭാ​ഗ​ത്ത് പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി റോ​ഡി​നു കു​റു​കേ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ നി​തി​ൻ (28) വാ​ഹ​നം വെ​ട്ടി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ൻ താ​ഴ​ത്തേ​ക്കു​ടി​യി​ൽ സേ​വ്യ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ടു​ത്ത മു​റി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ട്ട​പ്പ​ന സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

കാ​ളി​യാ​ർ എ​സ് ഐ ​വി സി ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​ഈ മേ​ഖ​ല​യി​ൽ ദി​നം​പ്ര​തി അ​പ​ക​ട​ങ്ങ​ൾ കൂ​ടി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കെ ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ച് നി​ന്നി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പ് ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് ജീ​വ​ൻ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പി​ഡ​ബ്ല്യു​ഡി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.