ബാ​ല​ഗ്രാം-അ​ന്യാ​ർ​തൊ​ളു റോ​ഡ് തോ​ടാ​യി; ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു
Tuesday, June 25, 2019 9:45 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം - അ​ന്യാ​ർ​തൊ​ളു റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന റോ​ഡ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യെ​ത്തു​ട​ർ​ന്ന് തോ​ടി​നു സ​മാ​ന​മാ​യി.

കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​കും​വി​ധം റോ​ഡി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ബാ​ല​ഗ്രാ​മി​ൽ ആ​രം​ഭി​ച്ച് ഗ​ജേ​ന്ദ്ര​പു​രം, നി​ർ​മ​ലാ​പു​രം വ​ഴി അ​ന്യാ​ർ​തൊ​ളു​വി​ൽ എ​ത്തു​ന്ന റോ​ഡി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന ബാ​ല​ഗ്രാം, ഗ​ജേ​ന്ദ്ര​പു​രം, നി​ർ​മ​ലാ​പു​രം, തു​ള​സി​ക്ക​വ​ല, കാ​നം​പ​ടി, എ​ട​ത്വാ​മെ​ട്ട്, അ​ന്യാ​ർ​തൊ​ളു, ഗ​ണ​പ​തി​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന​മാ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​ണ് ദു​രി​ത​യാ​ത്ര ന​ട​ത്തു​ന്ന​ത്.

ഈ​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യി​രു​ന്നു.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം ട്രി​പ്പു​വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നി​ല്ല. അ​മി​ത ടാ​ക്സി​ക്കൂ​ലി കൊ​ടു​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​തി​നും യ​ഥാ​സ​മ​യ​ത്ത് വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും എ​ത്തു​ന്ന​തി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്.

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ന്‍റെ​യും ന​ബാ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 15 വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച റോ​ഡാ​ണി​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് എ​ളു​പ്പ​ത്തി​ൽ കു​മ​ളി​ക്ക് എ​ത്താ​വു​ന്ന​തും പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​തും മൂ​ന്നു ഹൈ​വേ​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ റോ​ഡാ​ണി​ത്.

ബാ​ല​ഗ്രാം മു​ത​ൽ അ​ന്യാ​ർ​തൊ​ളു​വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് എ​റെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ഈ ​റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​തു​താ​ൽ​പ​ര്യ​ഹ​ർ​ജി​യും നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​വും ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നാ​ട്ടു​കാ​ർ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് മ​ഹാ​ത്മാ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജെ. ​ഉ​ദ​യ​കു​മാ​ർ അ​റി​യി​ച്ചു.