മ​റ​യൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, June 25, 2019 9:45 PM IST
മ​റ​യൂ​ർ: ആ​ദി​വാ​സി - പി​ന്നോ​ക്ക മേ​ഖ​ല​യാ​യ മ​റ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ പി​ൻ​വ​ലി​ക്കു​ന്നു. നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ഴു​ള്ള​ത് ഒ​രു പി​എ​സ് സി ​നി​യ​മി​ത ഡോ​ക്ട​റും ഒ​രു എ​ൻ​ആ​ർ​എ​ച്ച്എം ഡോ​ക്ട​റു​മാ​ണ്. ജൂ​ലൈ അ​ഞ്ചു​വ​രെ മാ​ത്ര​മേ എ​ൻ​ആ​ർ​എ​ച്ച്എം ഡോ​ക്ട​റു​ടെ സേ​വ​നം ഉ​ണ്ടാ​കൂ
മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ദി​നം​തോ​റും എ​ത്തു​ന്ന ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും കി​ട​ത്തി​ചി​കി​ൽ​സ​യി​ല്ല.
മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​ൻ​പ് ഇ​വി​ടെ നി​യ​മി​ത​രാ​യ ഡോ​ക്ട​ർ​മാ​രെ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചെ​ങ്കി​ലും പ​ക​രം ഡോ​ക്ട​ർ​മാ​രെ ഇ​വി​ടെ നി​യ​മി​ച്ചി​ട്ടി​ല്ല.
മ​റ​യൂ​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യോ ജീ​വ​ന​ക്കാ​രെ​യോ നി​യ​മി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നു​മി​ല്ല. എ​ത്ര​യും​വേ​ഗം ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.