വാ​യ​ന​ശാ​ല മോ​ടി​യാ​ക്കി വാ​യ​ന വാ​രാ​ച​ര​ണം
Tuesday, June 25, 2019 9:45 PM IST
നെ​ടു​ങ്ക​ണ്ടം: നി​റം​മ​ങ്ങി​യ വാ​യ​ന​ശാ​ല പു​തു​മോ​ടി വ​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യ​ന വാ​രാ​ച​ര​ണം. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ്യ​ത്യ​സ്ഥ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന വാ​രാ​ച​ര​ണം ന​ട​ത്തി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ലെ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി മെ​മ്മോ​റി​യ​ൽ വാ​യ​നാ​ശാ​ല പെ​യി​ന്‍റു​ചെ​യ്ത് മോ​ടി​പി​ടി​പ്പി​ച്ച​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം.’എ​ന്‍റെ ജ​ൻ​മ​ദി​ന സ​മ്മാ​ന പ​ദ്ധ​തി’​യി​ലൂ​ടെ കു​ട്ടി​ക​ൾ സ്കൂ​ളി​നു സം​ഭാ​വ​ന​ചെ​യ്യു​ന്ന പു​സ്ത​ക​ങ്ങ​ളും വാ​യ​ന​ശാ​ല​യ്ക്ക് കൈ​മാ​റും. ഇ​തി​നു​പു​റ​മെ സ്കൂ​ൾ ലൈ​ബ്ര​റി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കാ​യി ഒ​രു വാ​യ​നാ​മൂ​ല ഒ​രു​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളി​ൽ വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളി​ൽ ’മ​ലാ​ല റീ​ഡിം​ഗ് കോ​ർ​ണ​ർ’ എ​ന്ന​പേ​രി​ൽ ഒ​രു വാ​യ​നാ​മൂ​ല​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ൾ ലൈ​ബ്ര​റി​യും മ​ല​യാ​ളം വേ​ദി​യു​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.