ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ൽ ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു
Tuesday, June 25, 2019 9:45 PM IST
അ​ടി​മാ​ലി: ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ൽ ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​ത്തി​ല​ധി​കം ആ​ത്മ​ഹ​ത്യ​ക​ളാ​ണ് റി​പ്പോ​ർ​ട്ടു​ചെ​യ്തി​ട്ടു​ള്ള​ത്. കൗ​മാ​ര​ക്കാ​രാ​യ ആ​റു​പേ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​മാ​ത്രം അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ര​ണ്ടു​പേ​ർ ജീ​വ​നൊ​ടു​ക്കി.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജീ​വ​നൊ​ടു​ക്കി​യ​വ​രി​ൽ ഏ​റെ​യും 50 വ​യ​സി​ലും താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം തോ​പ്രാം​കു​ടി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തും സം​ഭ​വ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.
സാ​ന്പ​ത്തി​ക ബാ​ധ്യ​ത മാ​ത്ര​മ​ല്ല പ​ല ജീ​വ​നൊ​ടു​ക്ക​ലു​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. കു​ടും​ബ​വ​ഴ​ക്കും പ്ര​ണ​യ നൈ​രാ​ശ്യ​വും പ​ല ആ​ത്മ​ഹ​ത്യ​ക​ളി​ലും പ്ര​ധാ​ന ക​രാ​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്കു പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ത്തോ​ളം​പേ​രും ക​ഴി​ഞ്ഞ​മാ​സം മാ​ത്രം വെ​ള്ള​ത്തൂ​വ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ഞ്ച് ആ​ത്മ​ഹ​ത്യ​ക​ളും ന​ട​ന്നു.