കെ​സി​വൈ​എം വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Tuesday, June 25, 2019 9:45 PM IST
ഇ​ര​ട്ട​യാ​ർ: കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ജൂ​ലൈ 13-നു ​വെ​ള്ള​യാം​കു​ടി​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള യു​വ​ജ​ന​ദി​ന വി​ളം​ബ​ര​ജാ​ഥ ഇ​ര​ട്ട​യാ​റി​ൽ ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​മാ​ത്യു ത​റ​മു​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ജാ​ഥ​യി​ൽ നൂ​റോ​ളം യു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ അ​ഗ​സ്റ്റി​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റി​ൻ​സി ഡി​എ​സ്ടി, ഫാ. ​ജോ​സ​ഫ് വ​ര​കി​ൽ, എ​സ്എം​വൈ​എം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ വ​റ​പോ​ള​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത​യു​ടെ നാ​ലു വിം​ഗ്സി​ന്‍റെ മീ​റ്റിം​ഗും യു​വ​ജ​ന​ദി​നാ​ഘോ​ഷ സ്വാ​ഗ​ത ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ത്തി. കെ​സി​വൈ​എം രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സി​ജോ, കി​ര​ണ്‍, ആ​ദ​ർ​ശ്, എ​ബി​ൻ, എ​ഡ്വി​ൻ, അ​നു അ​ലീ​ന, ബി​നോ​ൾ, എ​യ്ഞ്ജ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.