ഇ​ടു​ക്കി താ​ലൂ​ക്കി​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണം താ​ളം​തെ​റ്റു​ന്നു
Tuesday, June 25, 2019 9:48 PM IST
ക​ട്ട​പ്പ​ന: വി​ഹി​ത​ത്തി​ൽ കു​റ​വു​വ​ന്ന​തോ​ടെ ഇ​ടു​ക്കി താ​ലൂ​ക്കി​ലെ മ​ണ്ണെ​ണ്ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. 60000 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​യി ജൂ​ണി​ൽ ല​ഭി​ച്ച​ത് 12000 ലി​റ്റ​ർ മ​ണ്ണെ​ണ്ണ മാ​ത്ര​മാ​ണ്.
വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ളി​ലെ കാ​ർ​ഡു​ട​മ​ക​ൾ​ക്കു ഒ​രു​ലി​റ്റ​ർ മ​ണ്ണെ​ണ്ണ​വീ​തം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും വി​ത​ര​ണം​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളും ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ത​ർ​ക്ക​ത്തി​നും വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.
മേ​യ് മാ​സ​ത്തെ മ​ണ്ണെ​ണ്ണ ഓ​രോ റേ​ഷ​ൻ​ക​ട​ക​ളി​ലും മേ​യ് 20-നാ​ണ് എ​ത്തി​യ​ത്. മ​റ്റു റേ​ഷ​ൻ​വി​ഹി​തം നേ​ര​ത്തെ കൈ​പ്പ​റ്റി​യ​വ​ർ മ​ണ്ണെ​ണ്ണ വാ​ങ്ങാ​ൻ മാ​ത്ര​മാ​യി എ​ത്താ​തി​രു​ന്ന​തോ​ടെ 19000 ലി​റ്റ​ർ ബാ​ക്കി​വ​ന്നി​രു​ന്നു. ഇ​തോ​ടെ മി​ച്ചം​വ​ന്ന മ​ണ്ണെ​ണ്ണ ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച​മു​ത​ൽ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങി.
എ​ന്നാ​ൽ ജൂ​ണി​ൽ ഇ​ടു​ക്കി താ​ലൂ​ക്കി​ലേ​ക്കാ​യി അ​നു​വ​ദി​ച്ച​ത് 12000 ലി​റ്റ​ർ മാ​ത്ര​മാ​ണ്. ഇ​തോ​ടെ 30000 ലി​റ്റ​റി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 134 റേ​ഷ​ൻ ക​ട​ക​ളാ​ണ് ഇ​ടു​ക്കി താ​ലൂ​ക്കി​ലു​ള്ള​ത്.

വി​ത​ര​ണ തീ​യ​തി നീ​ട്ട​ണം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി താ​ലൂ​ക്കി​ലെ മ​ണ്ണെ​ണ്ണ വി​ഹി​ത​ത്തി​ൽ വ​ന്ന കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ത​ര​ണ തീ​യ​തി നീ​ട്ട​ണ​മെ​ന്നും കു​റ​വു​ള്ള മ​ണ്ണെ​ണ്ണ എ​ത്തി​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ണ്ണി സേ​വ്യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. സ​ജീ​വ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.