ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ബം​ഗ​ളു​രു​വി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ്
Tuesday, June 25, 2019 9:48 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ​ നി​ന്നും ബം​ഗ​ളു​രു​വി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. 27-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ദ്യ സ​ർ​വീ​സ് പുറപ്പെടും. ക​ട്ട​പ്പ​ന-ചെ​റു​തോ​ണി-തൊ​ടു​പു​ഴ-മൂ​വാ​റ്റു​പു​ഴ-തൃ​ശൂ​ർ-കോ​ഴി​ക്കോ​ട്-ക​ൽ​പ്പ​റ്റ-മാ​ന​ന്ത​വാ​ടി-തോ​ൽ​പെ​ട്ടി-കു​ട്ട-മൈ​സൂ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത​ന്ന് കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി.വ​ർ​ഗീ​സ് അ​റി​യി​ച്ചു.

ഈ ​സ​ർ​വീ​സ് വിജയകരമായാൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. നി​ല​വി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ക​രാ​ർ ഒ​പ്പി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് ന​ട​പ്പി​ലാ​യാ​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.