ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും: മ​ന്ത്രി ജ​യ​രാ​ജ​ൻ
Tuesday, June 25, 2019 9:48 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സം, കാ​യി​ക​വി​നോ​ദം, ക​ല, സം​സ്കാ​രം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഇ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.
2005-ലാ​ണ് ഇ​ടു​ക്കി​യി​ൽ വോ​ളി​ബോ​ൾ അ​ക്കാ​ദ​മി ആ​രം​ഭി​ച്ച​ത്. 20 കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യു​ന്ന അ​ക്കാ​ദ​മി​യി​ൽ നി​ല​വി​ൽ ഏ​ഴു സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. അ​ത് നി​ക​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
കെ ​എ​സ്ഇ​ബി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രം​ഭി​ച്ച അ​ക്കാ​ദ​മി​ക്ക് ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​നു സ​മീ​പം ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ണ്ട്. 3.15 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​ക​ഴി​ഞ്ഞു. ഹോ​സ്റ്റ​ൽ, ഇ​ൻ​ഡോ​ർ കോ​ർ​ട്ട്, അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക്, മെ​സ്ഹാ​ൾ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ച്ചു.
വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​ക്ക് സ്വ​ന്ത​മാ​യു​ള്ള വ​സ്തു​വി​ൽ ബൗ​ണ്ട​റി നി​ർ​മി​ക്കു​ക​യും കെ​ട്ടി​ട​ങ്ങ​ളു​ടെ മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം. ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ദ​മി മ​ന്ത്രി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.