ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യ്ക്ക്
Tuesday, June 25, 2019 9:48 PM IST
ക​ട്ട​പ്പ​ന: 2017-18 വ​ർ​ഷ​ത്തെ സം​സ്ഥാ​ന​ത​ല ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി.
ഈ ​കാ​ല​യ​ള​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ത്തു​ല​ക്ഷം രൂ​പ​യ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​നി​ൽ​നി​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണി കു​ളം​പ​ള്ളി, മ​നോ​ജ് എം. ​തോ​മ​സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജ​മ്മ രാ​ജ​ൻ, പി.​ആ​ർ. ര​മേ​ഷ്, എ​ൽ​സ​മ്മ ക​ല​യ​ത്തി​നാ​ൽ, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട്, ത​ങ്ക​മ​ണി ര​വി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. ശ്രീ​കാ​ന്ത്, വ​യോ​മി​ത്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ൽ​വി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഫ്രാ​ൻ​സി​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജു​വാ​ൻ ഡി. ​മേ​രി, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്നു ഏ​റ്റു​വാ​ങ്ങി.
സേ​വ​ന​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ മൂ​ന്നു​കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളി​ൽ ഏ​റെ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ വി​ല​യി​രു​ത്തി​യി​രു​ന്നു. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​വ​ഴി ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന മാ​തൃ​വ​ന്ദ​നം, 60 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന വ​യോ​മി​ത്ര എ​ന്നീ പ​ദ്ധ​തി​ക​ൾ സം​ഘ​ത്തി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മാ​തൃ​വ​ന്ദ​നം പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ച​ര​ണ​വും പോ​ഷ​കാ​ഹാ​ര​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു. പ്ര​സ​വ​ത്തി​നു​ശേ​ഷം 45 ദി​വ​സ​വും ഇ​തേ പ​രി​ച​ര​ണം ന​ൽ​കു​ന്നു​ണ്ട്.
വ​യോ​മി​ത്രം പ​ദ്ധ​തി​പ്ര​കാ​രം ഓ​രോ വാ​ർ​ഡി​ലും പ്ര​തി​മാ​സം ര​ണ്ടു​ത​വ​ണ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​ന്പ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ൻ​സു​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.
കൂ​ടാ​തെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണം, പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ്, പൊ​തു​ശ്മ​ശാ​നം, ആ​ധു​നി​ക അ​റ​വു​ശാ​ല, ജീ​വി​ത​ശൈ​ലി രോ​ഗ​നി​യ​ന്ത്ര​ണ പ​ദ്ധ​തി, പാ​ലി​യേ​റ്റീ​വ് സ്വാ​ന്ത​ന പ​രി​ച​ര​ണ പ​ദ്ധ​തി, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കി​വ​രു​ന്നു. വാ​ർ​ഡു​ത​ല ഹെ​ൽ​ത്ത് സാ​നി​റ്റേ​ഷ​ൻ ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ ക​മ്മി​റ്റി​ക്കാ​ണ് ചു​മ​ത​ല.