വി​ദേ​ശ​ത്ത് എം​ബി​ബി​എ​സ് സീ​റ്റ്: പ​ണം ത​ട്ടി​യ​കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, June 25, 2019 9:48 PM IST
അ​ടി​മാ​ലി:​ വി​ദേ​ശ​ത്ത് എം​ബി​ബി​എ​സി​നു സീ​റ്റ് വാ​ങ്ങി​ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ളെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ സെ​ന്‍റ് ജൂ​ഡ് സ്റ്റ​ഡി എം​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന വൈ​റ്റി​ല മു​രി​ക്ക​ൻ ജി​ൻ​സ് (49)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സി​പി​എം അ​ടി​മാ​ലി ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ.​ജ​യ​ന്‍റെ മ​ക​ൾ​ക്ക് എം​ബി​ബി​എ​സി​ന് ജ​ർ​മ​നി​യി​ൽ അ​ഡ്മി​ഷ​ൻ ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഒ​ൻ​പ​തു മാ​സം മു​ൻ​പ് പ്ര​തി പ​തി​നെ​ട്ട് ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു.​എ​ന്നാ​ൽ, അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കി​യി​ല്ല.​ഇ​തു സം​ബ​ന്ധി​ച്ച് വെ​ള​ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ ആ​ലു​വ പ​ത്ത​ടി പാ​ല​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.​
മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം.​ര​മേ​ശ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്ന് സി​ഐ കെ.​ജെ.​തോ​മ​സ് എ​സ്ഐ ജി.​എ​സ്.​ഹ​രി,എ​എ​സ്ഐ മാ​രാ​യ സ​ജി​ൻ എ​ൻ.​പോ​ൾ,അ​ജി​ത് കു​മാ​ർ,സി​പി​ഒ ടോ​ണി ജോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​യെ അ​ടി​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.