ചിന്നക്കനാൽ ഭൂസമരം: ചർച്ച പരാജയപ്പെട്ടു
Tuesday, June 25, 2019 9:48 PM IST
രാ​ജ​കു​മാ​രി: ഭൂ​ര​ഹി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭൂ​മി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​നാ​ൽ കു​ത്തു​ങ്ക​ൽ​ത്തേ​രി​യി​ൽ ഭൂ​മി കൈ​യേ​റി കു​ടി​ൽ​കെ​ട്ടി ന​ട​ത്തു​ന്ന സ​മ​രം തു​ട​രും.
ഇ​ന്ന​ലെ സ​മ​ര​സ​മി​തി നേ​താ​ക്ക​ളും ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ ജി​ജി എം. ​കു​ന്ന​പ്പി​ള്ളി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു.
ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് ഭൂ​മി ന​ൽ​കു​മെ​ന്നും അ​തി​നാ​ൽ കൈ​യേ​റി​യ ഭൂ​മി​യി​ൽ​നി​ന്നു ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​സ​മ​തി നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി അ​ള​ന്നു​ന​ൽ​കി​യാ​ൽ മാ​ത്ര​മെ കൈ​യേ​റി​യ ഭൂ​മി​യി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​പോ​വു​ക​യു​ള്ളൂ​വെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ നി​ല​പാ​ട്.
ഇ​തോ​ടെ സ​മ​രം ഏ​ഴാം​ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തി. ഇ​രു​ന്നൂ​റി​ൽ​പ​രം കു​ടി​ലു​ക​ൾ കൈ​യേ​റി​യ ഭൂ​മി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു.
സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ വി.​എ​ക്സ്. ആ​ൽ​ബി​ൻ, ഒ.​ജി. മ​ദ​ന​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.