നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണം: ഇബ്രാഹിംകുട്ടി ക​ല്ലാ​ർ
Tuesday, June 25, 2019 9:49 PM IST
തൊ​ടു​പു​ഴ : സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണം ക​സ്റ്റ​ഡി മ​ർ​ദന​ത്തെ തു​ട​ർ​ന്ന​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദം യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റ​ച്ചു​വയ്ക്കു​ന്ന​താ​ണെ​ന്നും ജി​ല്ല​യിൽ നി​ല​വി​ലു​ള്ള പോ​ലീ​സ് മേ​ധാ​വി​ക​ളെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ച്ചാ​ൽ മാ​ത്ര​മേ ഈ ​കേ​സ് തെ​ളി​യു​ക​യു​ള്ളൂ​വെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. നി​ക്ഷേ​പ​ക​രാ​യി​ട്ടു​ള്ള​വ​ർ​ക്ക് അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ക​ഴി​ഞ്ഞ 12ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തെ 16 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണം. ജ​യി​ൽ അ​ധി​കൃ​ത​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രാ​ജ്കു​മാ​റി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഡോ​ക്ട​റോ​ട് പോ​ലീ​സ് മൃ​ഗീ​യ​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആരോപിച്ചു.