ദു​രൂ​ഹ​ത നീ​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Tuesday, June 25, 2019 9:49 PM IST
നെ​ടു​ങ്ക​ണ്ടം: പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന രാ​ജ്കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ത് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി റെ​യ്ഞ്ച് ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റു​മാ​യി കോ​ണ്ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​നു​പി​ന്നി​ൽ വ​ൻ മാ​ഫി​യ ഉ​ണ്ട​ന്നും തൂ​ക്കു​പാ​ല​ത്തു​ള്ള ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് കെ​വൈ​സി നി​യ​മം പാ​ലി​ക്കാ​തെ അ​ക്കൗ​ണ്ട് ന​ൽ​കി 150 ചെ​ക്ക് ലീ​ഫു​ക​ൾ ന​ൽ​കി​യ​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ട​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ത​ട്ടി​പ്പി​നു പി​ന്നി​ലു​ള്ള ഉ​ന്ന​ത ബ​ന്ധം തി​രി​ച്ച​റി​യ​തി​രി​ക്കാ​ൻ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​ണ് കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തി​നാ​യി പൊ​ലീ​സി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘം പ്ര​വ​ർ​ത്തി​ച്ച​താ​യും ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, നേ​താ​ക്ക​ളാ​യ എം.​എ​ൻ. ഗോ​പി, ജി. ​മു​ര​ളീ​ധ​ര​ൻ, റെ​ജി പ​ന​ചി​ക്ക​ൽ, ടോ​മി ക​രി​യി​ലാ​കു​ളം, മു​കേ​ഷ് മോ​ഹ​ൻ, ജോ​യി ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.