ലൈ​ഫ്മി​ഷ​നി​ലേ​ക്ക് ഇ​ന്ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും
Tuesday, June 25, 2019 9:49 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ട് ത​ക​ർ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ഭ​വ​ന പു​ന​ർ​നി​ർ​മാ​ണ പു​രോ​ഗ​തി​യും സ​ർ​ക്കാ​ർ വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ടി​കാ​ഴ്ച ഇ​ന്ന് ന​ട​ക്കും.
ഇ​ടു​ക്കി, അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, അ​ഴു​ത എ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സു​ക​ളി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ര​മാ​വ​ധി 10 ദി​വ​സ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. പ്ല​സ് ടു ​പാ​സാ​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍, ടൂ​വീ​ല​ർ എ​ന്നി​വ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​ന്ന് രാ​വി​ലെ 11-ന് ​പൈ​നാ​വി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ ഓ​ഫീ​സി​ൽ കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക.
അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി എ​ത്ത​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ദി​വ​സ യാ​ത്രാ​ബ​ത്ത ഇ​ന​ത്തി​ൽ 400 രൂ​പ​യും വീ​ട് ഒ​ന്നി​ന് 25 രൂ​പ​യും ന​ൽ​കും. ഫോ​ണ്‍: 9447765615.