ല​ഹ​രി​ക്കെ​തി​രേ ഒ​രു തി​രി​നാ​ളം പ​ദ്ധ​തി​യു​മാ​യി തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ
Tuesday, June 25, 2019 9:49 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ഒ​രു തി​രി​നാ​ളം പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ചു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടേ​യും ര​ക്ഷി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് തി​രി​നാ​ളം കൈ​യി​ൽ പി​ടി​ച്ച് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. ഇ​ടു​ക്കി ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ജെ. ജോ​സ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​രി​ക്കെ​തി​രേ കൈ​യൊ​പ്പ് പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ന​ട​ത്തി.
ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ ര​ച​ന, ക​വി​ത, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ എന്നിവ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ പോ​സ്റ്റ​ർ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച വേ​ദി​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി എ​ക്സൈ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദൂ​ഷ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ എന്നിവ വീ​ടു​ക​ളിൽ വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ഷി​ന്‍റോ ജോ​ർ​ജ്, അ​നീ​ഷ് ജോ​ർ​ജ്, ജി​ൻ​സ് കെ. ​ജോ​സ്, ആ​ർ .മി​നി​മോ​ൾ, സി​സ്റ്റ​ർ ഷി​ജി ജോ​സ​ഫ്, അ​നി​ത ജോ​യി, ബീ​ന​മോ​ൾ ജോ​സ​ഫ്, ബി​ന്ദു കെ. ​ഒ​ാലി​യ​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.