അ​ട്ടി​മ​റി​യ്ക്കാ​നും ഭ​ര​ണം പി​ടി​ക്കാ​നും മു​ന്ന​ണി​ക​ൾ
Tuesday, June 25, 2019 9:49 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നും ഭ​ര​ണം നി​ല​നി​ർ​ത്താ​നു​മു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ ക​ച്ച​മു​റു​ക്കു​ന്ന​ത്. ബി​ജെ​പി​യാ​ക​ട്ടെ ത​ങ്ങ​ളു​ടെ ശ​ക​തി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്. മ​ണ​ക്കാ​ട് ഡി​വി​ഷ​ൻ മെം​ബ​റാ​യി​രു​ന്ന വി​നീ​ത അ​നി​ൽ രാ​ജി വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. മൂ​ന്നു മു​ന്ന​ണി​ക​ളും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ശ്രീ​ജ വേ​ണു​ഗോ​പാ​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സീ​നാ ഹ​രി​ദാ​സും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ദീ​പ രാ​ജേ​ഷു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 600-ഓ​ളം വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​നാ​ർ​ഥി ഇ​വി​ടെ വി​ജ​യി​ച്ച​ത്. പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ന​ലെ വീ​ടു​ക​യ​റി അ​വ​സാ​ന​ഘ​ട്ട വോ​ട്ട​ഭ്യ​ർ​ഥ​ന​യി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ വാ​ർ​ഡു​ക​ളാ​ണ് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.
ഇ​തി​ൽ എ​ട്ടാം വാ​ർ​ഡൊ​ഴി​ച്ചു​ള്ള വാ​ർ​ഡു​ക​ളി​ലെ​ല്ലാം എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​ണ് വി​ജ​യി​ച്ച​ത്. അ​തി​നാ​ൽ ഇ​ത്ത​വ​ണ​യും ഡി​വി​ഷ​നി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് എ​ൽ​ഡി​എ​ഫ് പ​ക്ഷം. യു​ഡി​എ​ഫ് ആ​ക​ട്ടെ അ​ട്ടി​മ​റി വി​ജ​യം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ്.
13 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി രാ​ജി വ​ച്ച​തോ​ടെ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ആ​റു വീ​തം അം​ഗ​ങ്ങ​ളാ​യി.
ഏ​ഴം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് ഒ​രാ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഭ​ര​ണ​ത്തി​ലേ​റി​യ​ത്. അ​തി​നാ​ൽ ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​രു മു​ന്ന​ണി​ക​ളെ സം​ബ​ന്ധി​ച്ചും നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​മാ​ണ്. നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ൾ കൈ​യാ​ളു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന ഉ​പ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടു​ത​ൽ നി​ർ​ണാ​യ​ക​മാ​കു​ക ഇ​ട​തു മു​ന്ന​ണി​യ്ക്കു ത​ന്നെ​യാ​യി​രി​ക്കും.
13 അം​ഗ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഇ​നി സ്ഥാ​ന​ങ്ങ​ൾ നി​ല നി​ർ​ത്ത​ണ​മെ​ങ്കി​ൽ ഇ​ട​തു മു​ന്ന​ണി​യ്ക്കു വി​ജ​യം കൂ​ടി​യേ തീ​രു.
അ​ല്ലാ​ത്ത​പ​ക്ഷം സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട് അ​ധി​കാ​ര​ത്തി​ൽ നി​ന്നി​റ​ങ്ങേ​ണ്ടി വ​രും. അ​തി​നാ​ൽ ഇ​ട​തു​മു​ന്ന​ണി​യ്ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
എ​ൽ​ഡി​എ​ഫി​നു മ​ണ​ക്കാ​ട് വി​ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങും. എ​ന്താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ട് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ സ​ജീ​വ​മാ​ക്കാ​നും ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വി​ജ​യം ഉ​റ​പ്പി​ക്കാ​നു​മു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.