പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ച്ചു, ഇ​ന്ന് നി​ശ​ബ്ദ​ പ്ര​ചാ​ര​ണം
Tuesday, June 25, 2019 9:49 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് നാ​ളെ ന​ട​ക്കും. പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു.
ഇ​ന്നു നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​ണ് മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും. ന​ഗ​ര​സ​ഭ​യു​ടെ 23-ാം വാ​ർ​ഡാ​യ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡി​ൽ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ബി​ജെ​പി പ്ര​തി​നി​ധി രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ശ്രീ​ക്കു​ട്ടി അ​ഭി​ലാ​ഷും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ജി രാ​ജ​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മാ​യ ദി​നു​വു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 28നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് വാ​ർ​ഡ് പ​രി​ധി​യി​ൽ പ്രാ​ദേ​ശി​ക അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ 23-ാം വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ നി​ർ​ണാ​യ​ക​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വോ​ട്ട് ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ.
പ​ല റൗ​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന സ്ഥാ​നാ​ർ​ഥി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ൽ 22-ാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ച്ച​യാ​ളാ​ണ് ശ്രീ​ക്കു​ട്ടി അ​ഭി​ലാ​ഷ്. ടെ​യ്ല​റിം​ഗ് ഷോ​പ്പ് ന​ട​ത്തു​ന്ന ശ്രീ​ക്കു​ട്ടി അ​ഭി​ലാ​ഷ് കൈ​ലാ​സ് ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​ണ്. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന രാ​ജി രാ​ജ​ൻ സി​പി​എം സൗ​ത്ത് ബ്രാ​ഞ്ച് അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ​ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. കു​ടും​ബ​ശ്രീ എ​ഡി​എ​സ് സെ​ക്ര​ട്ട​റി​യാ​ണ്. വാ​ർ​ഡി​ലെ ത​ന്നെ താ​മ​സ​ക്കാ​രി​യാ​യ മാ​യ ദി​നു ബാ​ല ഗോ​കു​ലം പ്ര​വ​ർ​ത്ത​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ ഇ​വി​ടെ വി​ജ​യി​ച്ച​ത്. 334 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. എ​ൽ​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​യി. ബി​ജെ​പി​യു​ടെ കു​ത്ത​ക വാ​ർ​ഡാ​യ​തി​നാ​ൽ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​ർ​ട്ടി. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ആ​ക​ട്ടെ ത​ങ്ങ​ളു​ടെ അം​ഗ ബ​ലം ഒ​ന്നു കൂ​ടി വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​യാ​ൽ ന​ഗ​ര​സ​ഭ​യി​ലെ മു​ന്ന​ണി സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി മ​റി​യാ​നും കാ​ര​ണ​മാ​കും. 35 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 14 ഉം ​എ​ൽ​ഡി​എ​ഫി​ന് 13-ഉം ​ബി​ജെ​പി​യ്ക്ക് എ​ട്ടു​മാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. ഒ​രാ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് ആ​ദ്യം ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. നി​ല​വി​ൽ 14 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യാ​ൽ ഒ​രാ​ളു​ടെ കൂ​ടി പി​ൻ​ബ​ലം ല​ഭി​ക്കും.
ഇ​ട​തു മു​ന്ന​ണി​യ്ക്കാ​ക​ട്ടെ വാ​ർ​ഡി​ൽ വി​ജ​യി​ക്കാ​നാ​യാ​ൽ 13 എ​ന്ന അം​ഗ സം​ഖ്യ യു​ഡി​എ​ഫി​നൊ​പ്പ​മാ​ക്കാ​ൻ ക​ഴി​യും. അ​ങ്ങ​നെ വ​ന്നാ​ൽ ഇ​നി ചെ​യ​ർ​പേ​ഴ്സ​ണ്‍, വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​ര​മു​ണ്ടാ​യാ​ൽ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ​വോ​ട്ടു​ക​ൾ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചാ​ൽ പി​ന്നീ​ട് വോ​ട്ടെ​ടു​പ്പു വേ​ണ്ടി വ​രി​ക​യും ഭാ​ഗ്യ​ത്തി​ന്‍റെ പി​ൻ​ബ​ല​മു​ള്ള​വ​ർ​ക്ക് അ​ധി​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്യും.