മ​രം​വീ​ണ് ഷെ​ഡും ബൈ​ക്കും ത​ക​ർ​ന്നു; വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Wednesday, June 26, 2019 10:32 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സ് ഓ​ഫീ​സി​നു മു​ന്പി​ലേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണ് ജീ​പ്പ്ഷെ​ഡും ബൈ​ക്കും ത​ക​ർ​ന്നു. ഓ​ഫീ​സ് മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മ​രം നി​ലം​പൊ​ത്തി​യ​ത്.

ശ​ബ്ദം​കേ​ട്ട് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ വി.​എ​ച്ച്. അ​നീ​ഷ്, ഡ്രൈ​വ​ർ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ഓ​ടി മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് മ​രം പ​തി​ച്ച​ത്. പു​തു​താ​യി അ​നു​വ​ദി​ച്ച ജീ​പ്പ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പ​ത്തു മി​നി​റ്റി​നു​ശേ​ഷ​മാ​ണ് അ​പ​ക​ടം.