മ​റ​യൂ​ർ ച​ന്ദ​ന കേ​സ്: ച​ന്ദ​ന ഫാ​ക്ട​റി ഉ​ട​മ ഹ​സ്ക​റി​നെ മ​റ​യൂ​രി​ലെ​ത്തി​ച്ചു
Wednesday, June 26, 2019 10:32 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് ചി​റ്റൂ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഫാ​ക്ട​റി ഉ​ട​മ ഹ​സ്ക​റി​നെ മ​റ​യൂ​രി​ലെ​ത്തി​ച്ചു. മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ദേ​വി​കു​ളം കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ല​ഭി​ച്ച പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യാ​ണ് ഹ​സ്ക​റി​നെ(46) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ​യൂ​രി​ലെ​ത്തി​ച്ച ഹ​സ്ക​റി​നെ ഇ​ന്ന് രാ​വി​ലെ 11-ന് ​ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തെ​ളി​വെ​ടു​പ്പി​ന് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ ബി. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

ആ​ന്ധ്രാ​പ്ര​ദേ​ശ് ചി​റ്റൂ​ർ ബൊ​മ്മ സ​മു​ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ച​ന്ദ​നം ശേ​ഖ​രി​ച്ച് തൈ​ലം ഉ​ല്പാ​ദി​പ്പി​ച്ച​താ​യാ​ണ് മ​ല​പ്പു​റം മ​ഞ്ചേ​രി വ​ള​പ്പി​ൽ വീ​ട്ടി​ൽ ഹ​സ്ക​റി​നെ​തി​രെ​യു​ള്ള കേ​സ്.

മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ​നി​ന്നും വ്യാ​പ​ക​മാ​യി ച​ന്ദ​നം വെ​ട്ടി​ക​ട​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷൊ​ഹൈ​ബ് ച​ന്ദ​നം എ​ത്തി​ച്ചു​ന​ല്കി​യി​രു​ന്ന​ത് ഹ​സ്ക​റി​ന്‍റെ ഫാ​ക്ട​റി​യി​ലാ​ണ്. ഷൊ​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ത്രം 15 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ച​ന്ദ​ന ത​ടി​ക​ൾ ഇ​വി​ടെ എ​ത്തി​ച്ചു ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ക​ന​ത്ത സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഷൊ​ഹൈ​ബി​ന്‍റെ മൊ​ഴി​ക​ളി​ലും ഹ​സ്ക​റി​ന്‍റെ മൊ​ഴി​ക​ളി​ലും വൈ​രു​ധ്യ​മു​ള്ള​തി​നാ​ൽ ഷൊ​ഹൈ​ബി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

മ​റ​യൂ​ർ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ. ​ന​ര്യം​പ​റ​ന്പി​ൽ, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​നി​സാം, പി.​എ​സ്. സ​ജീ​വ് , എ​സ്എ​ഫ്ഒ ടി. ​സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചി​റ്റൂ​രി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.