സി​പി​എ​മ്മി​ന്‍റെ ഭൂ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Wednesday, June 26, 2019 10:32 PM IST
രാ​ജ​കു​മാ​രി: ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തു​ങ്ക​ൽ​ത്തേ​രി​യി​ൽ റ​വ​ന്യൂ ഭൂ​മി കൈ​യേ​റി കു​ടി​ൽ​കെ​ട്ടി ന​ട​ത്തി​യ ഭൂ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നു​മാ​യി സി​പി​എം നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭൂ​മി അ​ള​ന്നു​ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ വി.​എ​ക്സ്. ആ​ൽ​ബി​ൻ, ശാ​ന്ത​ൻ​പാ​റ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​പി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ന്നു​മു​ത​ൽ ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖാ​ന്തി​രം ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 20-നാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ കു​ത്തു​ങ്ക​ൽ​ത്തേ​രി​യി​ൽ റ​വ​ന്യു ഭൂ​മി കൈ​യേ​റി കു​ടി​ൽ​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്.