ചി​ന്ന​ക്ക​നാ​ലി​ൽ ഭൂ​സ​മ​രം തു​ട​രാ​ൻ സ​മ​ര​സ​മി​തി
Wednesday, June 26, 2019 10:32 PM IST
രാ​ജ​കു​മാ​രി: സി​ഐ​ടി​യു പി​ൻ​മാ​റി​യെ​ങ്കി​ലും ചി​ന്ന​ക്ക​നാ​ലി​ൽ ഭൂ​സ​മ​രം തു​ട​രാ​ൻ സ​മ​ര​സ​മി​തി. കോ​ണ്‍​ഗ്ര​സ്, സി​പി​ഐ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ സ​മി​തി​യാ​ണ് ആ​ദ്യം സ​മ​ര​മാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് സി​ഐ​ടി​യു സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​തി​നു​പു​റ​മേ ചി​ന്ന​ക്ക​നാ​ലി​ലെ കൈ​യേ​റ്റ​ക്കാ​രു​ടെ പ​ക്ക​ലു​ള്ള റ​വ​ന്യു​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സ​മി​തി ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് പ​റ​ഞ്ഞു. സി​ഐ​ടി​യു സ​മ​രം കൈ​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നു സ​മി​തി ആ​രോ​പി​ച്ചി​രു​ന്നു.