ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ: നെ​ടു​ങ്ക​ണ്ട​ത്ത് സം​ഘ​ർ​ഷം
Wednesday, June 26, 2019 10:32 PM IST
നെ​ടു​ങ്ക​ണ്ടം: ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ർ​ഷം.
വാ​ർ​ഡ് തി​രി​ച്ച് ന​ട​ത്തി​യി​രു​ന്ന പു​തു​ക്ക​ൽ സം​വി​ധാ​നം പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.
നാ​ലു വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ കു​റ​ച്ചു​പേ​ർ​ക്കു​മാ​ത്രം ടോ​ക്ക​ണ്‍ ന​ൽ​കി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ച്ച​വ​രെ പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​താ​ത് വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​തു​ക്ക​ൽ ന​ട​ന്നി​രു​ന്ന​ത്.
ഇ​ത്ത​വ​ണ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ വാ​ർ​ഡി​ൽ​നി​ന്നു​മു​ള്ള ആ​ളു​ക​ളെ പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ലേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു.
ഓ​രോ​ദി​വ​സ​വും ഓ​രോ വാ​ർ​ഡി​നാ​ണ് തീ​യ​തി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും മ​റ്റു​വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.
സ്വ​കാ​ര്യ ക​ന്പ​നി നൂ​റു​പേ​ർ​ക്ക് മാ​ത്രം ടോ​ക്ക​ണ്‍ ന​ൽ​കി​യ​തോ​ടെ മ​റ്റു​ള്ള​വ​ർ ബ​ഹ​ളം​വ​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി ശാ​ന്ത​മാ​ക്കി​യ​ത്.