പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് കെ​യ​ർ ഇ​ന്ത്യ
Wednesday, June 26, 2019 10:34 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ങ്ങ​ളി​ൽ പ​ങ്കു ചേ​ർ​ന്ന് കെ​യ​ർ ഇ​ന്ത്യ നോ​ണ്‍ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. പ്ര​ള​യാ​ന​ന്ത​ര ഭ​വ​ന​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​വ ഏ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ല്ലേ​ജു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കെ​യ​ർ ഇ​ന്ത്യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഒ​ന്പ​തു​മാ​സ​ത്തോ​ളം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും കെ​യ​ർ ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്നു. ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ, അ​ടി​മാ​ലി, ദേ​വി​കു​ളം, വാ​ത്തി​ക്കു​ടി തു​ട​ങ്ങി പ​ത്തോ​ളം വി​ല്ലേ​ജു​ക​ളി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. 30 ശ​ത​മാ​നം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച 171 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ, വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 250 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത്. അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി​യു​ൾ​പ്പെടു​ന്ന 45 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ത്തു​പേ​ര​ട​ങ്ങു​ന്ന വി​വ​ിധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. പ​ത്തു വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 15,230 തൊ​ഴി​ൽ ദി​ന​ങ്ങ​ളും ജി​ല്ല​യി​ൽ നടപ്പാക്കി.
ജി​ല്ല​യി​ൽ 105 കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചു. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കെ​യ​ർ ഇ​ന്ത്യ ജി​ല്ലാ കോ-​ഓ​ർഡി​നേ​റ്റ​ർ ഡോ. ​ഷി​ബു, സം​സ്ഥാ​ന പ്ര​തി​നി​ധി ശ്യാ​മ​ള അ​ശോ​ക്, ടി. ​ലി​സ, വി.​ആ​ർ. ഹ​രി​ബാ​ലാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.