കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭം രാ​ഷ്‌ട്രീയ ത​ട്ടി​പ്പാ​ണെ​ന്നു സി​പി​എം
Wednesday, June 26, 2019 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ലെ ഒ​ന്നാം​പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ രാ​ഷ്‌ട്രീ യ ത​ട്ടി​പ്പാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സ്ഥാ​പ​ന​ത്തി​ൽ സ്ത്രീ​ക​ളും സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളും അ​കൃ​ഷ്ട​രാ​യ​ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്രേ​ര​ണ​യാ​ലാ​ണ്. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, ഒ​ന്നാം വാ​ർ​ഡ് മെ​ന്പ​ർ ആ​ലീ​സ് തോ​മ​സ്, അ​ഞ്ചാം വാ​ർ​ഡ് മെ​ന്പ​ർ ലൈ​ല​ത്ത് ബീ​വി, ഒ​ന്പ​താം വാ​ർ​ഡ് മെ​ന്പ​ർ ഓ​മ​ന വി​ജ​യ​ൻ, 12-ാം വാ​ർ​ഡ് മെ​ന്പ​ർ ഷാ​ന്‍റി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. പീ​രു​മേ​ട് ജി​ല്ലാ​ബാ​ങ്ക് ശാ​ഖ​യി​ൽ പ​ണം എ​ടു​ക്കാ​നാ​യി രാ​ജ്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളും പോ​യ​ത് ആ​ലീ​സി​നൊ​പ്പ​മാ​ണ്. പ്ര​തി​ക​ളെ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ളി​യ​ൻ​മ​ല​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
നാ​ലു​ദി​വ​സം പോ​ലീ​സ് രാ​ജ്കു​മാ​റി​നെ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ൽ​വ​ച്ച​ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ യോ​ഗം വി​ളി​ച്ച് ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ക്കും. ത​ട്ടി​പ്പ് സ്ഥാ​പ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക്രൈം ​ബ്രാ​ഞ്ച് കേ​സേ​റ്റെ​ടു​ത്ത​ത് സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, നെ​ടു​ങ്ക​ണ്ടം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എം. ജോ​ണ്‍, ഏ​രി​യ ക​മ്മി​റ്റി​യം​ഗം എം.​എ. സി​റാ​ജു​ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ഷേ​ധി​ച്ചു. ഹ​രി​ത ഫി​നാ​ൻ​സു​മാ​യി ത​ങ്ങ​ൾ​ക്കാ​ർ​ക്കു ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​നും ആ​രോ​പ​ണ വി​ധേ​യ​രാ​യ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മെ​ന്പ​ർ​മാ​രും പ​റ​ഞ്ഞു.
ആ​രോ​ടും ത​ട്ടി​പ്പ് സ്ഥാ​പ​ന​ത്തി​ൽ പ​ണം ന​ൽ​കാ​ൻ ത​ങ്ങ​ളാ​രും നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. സ്ഥാ​പ​നം പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​പ്പോ​ൾ തൂ​ക്കു​പാ​ല​ത്ത് പോ​കു​ക​യും പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ന്ന​ത് കാ​ണാ​ൻ പു​ളി​യ​ൻ​മ​ല​യി​ലേ​ക്ക് പോ​വു​ക​യും മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വ​ന്പ​ൻ തോ​ൽ​വി​യു​ടെ പ്ര​തി​കാ​ര​മാ​യാ​ണ് സി​പി​എം ഇ​ത്ത​രം പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.