ജി​ല്ലാ​ത​ല അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, June 26, 2019 10:34 PM IST
ഇ​ടു​ക്കി: ജി​ല്ലാ എ​ക്സൈ​സ് വ​കു​പ്പ്, ചെ​റു​തോ​ണി ഗി​രിജ്യോ​തി കോ​ള​ജി​ലെ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജില്ലാ തല അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണം ചെ​റു​തോ​ണി ടൗ​ണി​ൽ ന​ട​ത്തി.
ഇ​ടു​ക്കി ആ​ലി​ൻ​ചുവ​ടിൽനി​ന്നും ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ ബൈ​ക്ക് റാ​ലി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു . തു​ട​ർ​ന്ന് ചെ​റു​തോ​ണി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​തോ​ണി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.എം. ജ​ലാ​ലു​ദീ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടോ​ജി പു​ത്ത​ൻ​ക​ടു​പ്പി​ൽ സി​എം​ഐ, മാ​നേ​ജ​ർ ഫാ​. ബാ​ബു മ​റ്റ​ത്തി​ൽ സി​എം​ഐ, ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗി​രി ജ്യോ​തി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ടി.​എ​ൻ. സു​ധീ​ർ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സ്ലൈ​ഡ് ഷോ​യും ന​ട​ത്തി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.
കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യു​ണി​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ അ​ക്ഷ​യ് മോ​ഹ​ൻ ദാ​സ്, ആ​ന്‍റി ഡ്ര​ഗ് ക്ല​ബ്ബിന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ എ​ൻ. ശി​വ​പ്ര​സാ​ദ് എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.