റി​മാ​ൻ​ഡ് പ്ര​തി​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ന്നു തു​ട​ങ്ങും
Wednesday, June 26, 2019 10:34 PM IST
നെ​ടു​ങ്ക​ണ്ടം: പീ​രു​മേ​ട് സ​ബ്ജ​യി​ലി​ലെ റി​മാ​ൻ​ഡ് പ്ര​തി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കും. തൂ​ക്കു​പാ​ലം ഹ​രി​ത ഫി​നാ​ൻ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണം, ത​ട്ടി​പ്പു​കേ​സ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്.
ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി. ​ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘം ഇ​ന്ന് രാ​വി​ലെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ, രാ​ജ്കു​മാ​റി​ന് ചി​കി​ത്സ ന​ൽ​കി​യ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. രാ​ജ്കു​മാ​റി​ന്‍റേത് ക​സ്റ്റ​ഡി മ​ര​ണ​മാ​ണോ എ​ന്നാണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ക.
ക​ഴി​ഞ്ഞ​ദി​വ​സം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി രേ​ഖ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സു​കാ​രി​ൽ​നി​ന്നും പ​രാ​തി​ക്കാ​രി​ൽ​നി​ന്നും നാ​ട്ടു​കാ​രി​ൽ​നി​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​മ​യം മ​ർ​ദ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തും പ​രി​ശോ​ധി​ക്കും. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ക്കും.
രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെടെ നാ​ലു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും സി​ഐ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​മാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി റേഞ്ച് ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.
ഈ​മാ​സം 12-നാ​ണ് സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ രാ​ജ്കു​മാ​റി​നെ​യും ര​ണ്ടു വ​നി​താ ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
വ​നി​താ ജീ​വ​ന​ക്കാ​രെ 13-ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും രാ​ജ്കു​മാ​റി​നെ 16-നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 15-ന് ​രാ​ത്രി അ​വ​ശ​നി​ല​യി​ൽ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച ഇ​യാ​ളെ പി​റ്റേ​ന്ന് രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. സ്ട്രെ​ച്ച​റി​ലാ​ണ് പ്ര​തി​യെ കോ​ട​തി​യി​ലും പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലും എ​ത്തി​ച്ച​ത്.
പീ​രു​മേ​ട്ടി​ൽ​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഒ​രു സം​ഘം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി കു​മാ​റി​നെ കാ​റി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.
ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ വാ​യ്പാ അ​പേ​ക്ഷ​ക​രും കു​മാ​റും പീ​രു​മേ​ട്ടി​ലെ ഒ​രു ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. ബാ​ങ്കി​ൽ നാ​ലൂ​കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഉ​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് രാ​ജ്കു​മാ​ർ വാ​യ്പാ അ​പേ​ക്ഷ​ക​രെ പീ​രു​മേ​ട്ടി​ൽ എ​ത്തി​ച്ച​ത്. പ​ണം ഇ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ഇ​ട​പാ​ടു​കാ​ർ രാ​ജ്കു​മാ​റു​മാ​യി നെ​ടു​ങ്ക​ണ്ട​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ എ​ല​പ്പാ​റ​യ്ക്കു​സ​മീ​പം വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം രാ​ജ്കു​മാ​റി​നെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. മ​ർ​ദ​ന​മേ​റ്റ കു​മാ​റി​നെ ഇ​തി​നു​ശേ​ഷം പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ജ്കു​മാ​റി​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കാ​തെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​റ​യു​ന്നു.

മ​ര​ണ​കാ​ര​ണം ന്യു​മോ​ണി​യ​യാ​ണെ​ന്ന
നി​ല​പാ​ടി​ലു​റ​ച്ച് പോ​ലീ​സ്

ക​ട്ട​പ്പ​ന: പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​ർ മ​രി​ച്ച​ത് ന്യു​മോ​ണി​യ ബാ​ധി​ച്ചാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലു​റ​ച്ച് പോ​ലീ​സ്. പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണി​വ​ർ.
എ​ന്നാ​ൽ നാ​ലു​ദി​വ​സം ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച​തി​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ​സം രാ​ജ്കു​മാ​റി​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കാ​ത്ത​തി​ലും വീ​ഴ്ച​യു​ണ്ടാ​യി. രാ​ജ്കു​മാ​റി​ന്‍റെ ദേ​ഹ​ത്ത് അ​ര​യ്ക്കു​താ​ഴെ 14 പോ​റ​ലു​ക​ളും എ​ട്ടു ച​ത​വു​ക​ളു​മു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. തു​ട​യി​ലേ​റ്റ ച​ത​വി​നു അ​ഞ്ച് സെ​ന്‍റി​മീ​റ്റ​റാ​ണ് വ​ലി​പ്പം.
എ​ന്നാ​ൽ ഇ​തൊ​ന്നും മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​വ​യ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഈ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രും.

മൂ​ന്നു പോ​ലീ​സു​കാ​രെ​ക്കൂടി
സ്ഥ​ലം​മാ​റ്റി

നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ലെ ഒ​ന്നാം​പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി സ്ഥ​ലം​മാ​റ്റി. എ​എ​സ്ഐ റോ​യി, സി​പി​ഒ​മാ​രാ​യ ശ്യാം​കു​മാ​ർ, സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ എ​ആ​ർ ക്യാം​പി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​തി ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ലെ ചു​മ​ത​ല വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണി​വ​ർ.
നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച പ​രി​ശോ​ധി​ക്കാ​ൻ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര
ഉ​ന്ന​ത​ത​ല യോ​ഗം മൂ​ന്നാ​റി​ൽ

മൂ​ന്നാ​ർ: ജി​ല്ല​യി​ലെ ര​ണ്ടു സ്റ്റേ​ഷ​നു​ക​ളി​ലാ​യു​ണ്ടാ​യ ര​ണ്ടു ക​സ്റ്റ​ഡി മ​രണങ്ങ​ൾ പോ​ലീ​സി​ന്‍റെ പേ​രി​ന് ക​ള​ങ്കം​ചാ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു.
ഇ​ടു​ക്കി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ലെ കെ​ടി​ഡി​സി റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു യോ​ഗം. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ സി​ഐ​മാ​ർ, എ​സ്ഐ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി പി. ​രാ​കേ​ഷ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.
നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പ്ര​തി​ക​ൾ മ​ർ​ദ​ന​ത്തി​നി​ര​യാ​യ​താ​യി ആ​ക്ഷേ​പം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​തി റി​മാ​ൻ​ഡി​ൽ ജ​യി​ലി​ൽ മ​രി​ച്ചു. മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് താ​ൻ ഇ​ര​യാ​യെ​ന്ന് മൊ​ഴി​ന​ൽ​കി. നി​ര​വ​ധി കേ​സു​ക​ൾ തെ​ളി​യി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ സ​ൽ​പ്പേ​രു നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി പോ​ലീ​സ് സേ​ന​യ്ക്ക് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.