അനുമതി ലഭിച്ചു; പക്ഷേ, ചെ​യി​ൻ സ​ർ​വീ​സ് വൈകുന്നു
Wednesday, June 26, 2019 10:37 PM IST
തൊ​ടു​പു​ഴ: കോ​ർ​പറേ​ഷ​നു ലാ​ഭം നേ​ടി​ക്കൊ​ടു​ക്കു​ന്ന ചെ​യി​ൻ സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും പു​തി​യ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ചി​ട്ടും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് വൈ​കു​ന്നു.
കാ​ഞ്ഞി​ര​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​ൻ പ​ത്തു ബ​സു​ക​ൾ ഡി​പ്പോ​യി​ൽ എ​ത്തി​ച്ചി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യെ​ങ്കി​ലും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​തെ ബ​സു​ക​ൾ ഡി​പ്പോ​യി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ആ​വ​ശ്യ​ത്തി​നു ബ​സു​ക​ളും ജീ​വ​ന​ക്കാ​രു​മു​ണ്ടെ​ങ്കി​ലും സ്വ​കാ​ര്യ ബ​സ് ലോ​ബി​യു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. കെഎ​സ്ആ​ർ​ടി​സി ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളും മ​റ്റും വെ​ട്ടി​ക്കു​റ​ച്ച് കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ കെഎ​സ്ആ​ർ​ടി​സിക്ക് 200 കോ​ടി​യു​ടെ അ​ധി​ക​വ​രു​മാ​നം നേ​ടാ​നു​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​തെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ കെ എസ്​് ആ​ർ​ടി​സി പ​ദ്ധ​തി​യി​ട്ട​ത്.എം​സി റോ​ഡ്, കെ.​കെ.​റോ​ഡ് എ​ന്നീ പാ​ത​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി തൊ​ടു​പു​ഴ​യി​ൽ നി​ന്നും നാ​ലു ബ​സു​ക​ളും മ​റ്റു ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി ആ​റു ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ 10 ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി. പി​എ​സ് സി ​നി​യ​മ​നം ല​ഭി​ച്ച ഡ്രൈ​വ​ർ​മാ​ർ ഉ​ള്ള​തി​നാ​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​ത്തി​നു ഡ്രൈ​വ​ർ​മാ​ർ നി​ല​വി​ലു​ണ്ട്. ക​ണ്ട​ക്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ എം-​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ റൂ​ട്ടു​ക​ളി​ൽ അ​യ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.
ബ​സി​ന്‍റെ കു​റ​വോ ജീ​വ​ന​ക്കാ​രു​ടെ കു​റ​വോ ഇ​ല്ലെ​ങ്കി​ലും പു​തി​യ സ​ർ​വീ​സ് അ​നു​വ​ദി​ച്ച് ഒ​രു മാ​സ​ത്തോ​ളം പി​ന്നി​ടു​ന്പോ​ഴും ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​നു​വ​ദി​ക്ക​പ്പെ​ട്ട ബ​സു​ക​ൾ മ​റ്റു ബ​സു​ക​ൾ​ക്കു പ​ക​രം ഓ​ടി​ക്കു​ക​യോ ഡി​പ്പോ​യി​ൽ ഒ​തു​ക്കി​യി​ടു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്.ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ മ​റ്റു സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഇ​ല്ലെ​ന്നു കെഎ​സ്ആ​ർ​ടി​സി ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്പോ​ഴാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ വൈ​കു​ന്ന​ത്. ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മൂ​വാ​റ്റു​പു​ഴ-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ൽ ഒ​ട്ടേ​റെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ സ്വ​കാ​ര്യ ബ​സ് ലോ​ബി​യു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​രോ​പ​ണം.