തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, June 26, 2019 10:37 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ഉ​പ​തെ​ര​ഞ്ഞ​ടു​പ്പു​ക​ൾ ഇ​ന്നു ന​ട​ക്കും. ന​ഗ​ര​സ​ഭ​യു​ടെ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡാ​യ 23-ാം വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ബൂ​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഉ​റു​ന്പി​ൽ​പാ​ലം അ​ങ്ക​ണ​വാ​ടി​യി​ലാ​ണ്. 1163 വോ​ട്ട​ർ​മാ​രാ​ണ് വാ​ർ​ഡി​ലു​ള്ള​ത്. ഇ​വി​ടെ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ബി​ജെ​പി പ്ര​തി​നി​ധി രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പതെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ശ്രീ​ക്കു​ട്ടി അ​ഭി​ലാ​ഷും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ജി രാ​ജ​നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മാ​യ ദി​നു​വു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. നാ​ളെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് വാ​ർ​ഡ് പ​രി​ധി​യി​ൽ പ്രാ​ദേ​ശി​ക അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ 334 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 35 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 14 ഉം ​എ​ൽ​ഡി​എ​ഫി​ന് 13-ഉം ​ബി​ജെ​പി​ക്ക് എ​ട്ടു​മാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. ഒ​രാ​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. നി​ല​വി​ൽ 14 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന് ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​യാ​ൽ എ​ണ്ണം 15 ആ​ക്കാം. ഇ​ട​തു മു​ന്ന​ണി വി​ജ​യി​ച്ചാ​ൽ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം യു​ഡി​എ​ഫി​നൊ​പ്പ​മെ​ത്തും.
തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന 13-ാം ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 4679 വോ​ട്ട​ർ​മാ​രാ​ണ് ഈ ​ഡി​വി​ഷ​നി​ലു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ശ്രീ​ജ വേ​ണു​ഗോ​പാ​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സീ​നാ ഹ​രി​ദാ​സും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ദീ​പ രാ​ജേ​ഷു​മാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. മ​ണ​ക്കാ​ട് ഡി​വി​ഷ​ൻ മെം​ബ​റാ​യി​രു​ന്ന വി​നീ​ത അ​നി​ൽ രാ​ജി വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഇ​വി​ടെ വി​ജ​യി​ച്ച​ത്. എ​ൽ​ഡി​എ​ഫി​നു മു​ൻ​തൂ​ക്ക​മു​ള്ള ഡി​വി​ഷ​നി​ൽ നാ​ലു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ഇ​ട​തു​മു​ന്ന​ണി പ്ര​തി​നി​ധി​ക​ളാ​ണ് വി​ജ​യി​ച്ച​ത്.