വ​ള​വ് നി​വ​ർ​ത്താ​ൻ സ്ഥ​ലം ന​ൽ​കി മാ​ർ സ്ലീ​വാ പ​ള്ളി മാ​തൃ​ക​യാ​യി
Wednesday, June 26, 2019 10:37 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ - മ​ധു​ര ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ണ​പ്പു​റം മാ​ർ സ്ലീ​വാ പ​ള്ളി​ക്ക് മു​ന്നി​ലു​ള്ള അ​പ​ക​ട വ​ള​വ് നി​വ​ർ​ത്താ​ൻ കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​ർ സ്ലീ​വ പ​ള്ളി ര​ണ്ട് സെ​ന്‍റ് സ്ഥ​ലം പി​ഡ​ബ്ല്യു​ഡി​ക്ക് സൗ​ജ​ന്യ​മാ​യി വി​ട്ടുന​ൽ​കി നാ​ടി​നു മാ​തൃ​ക​യാ​യി.പി​ഡ​ബ്ല്യു​ഡി​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജാ​ഫ​ർ​ഖാ​ൻ വ​ണ്ണ​പ്പു​റം മാ​ർ സ്ലീ​വ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കോ​യി​ത്താ​ന​വു​മ​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്.
ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ​യും കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ​യും ഇ​ട​വ​ക​യു​ടെ​യും അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് സ്ഥ​ലം വി​ട്ടുന​ൽ​കി​യ​ത്. അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് പ​ള്ളി സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​തെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് കോ​യി​ത്താ​ന​ത്തും സ​ഹ വി​കാ​രി അ​ല​ക്സ് താ​ണി​ക്കു​ന്നേ​ലും പ​റ​ഞ്ഞു.
ട്ര​സ്റ്റി​മാ​രാ​യ ജോ​ണി താ​ന്നി​ക്ക​ലും ജോ​സ് കാ​തി​രു​മോ​ള​യി​ലു​മാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.