അന്താരാഷ്‌ട്ര ലഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Wednesday, June 26, 2019 10:37 PM IST
തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കേ​റ്റിം​ഗ്, സൈ​ക്കി​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പടി​യോ​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലേ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ റാലി ന​ട​ത്തി. കു​ട്ടു​ക​ൾ ത​യാ​റാ​ക്കി​യ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് റാ​ലി ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ ക​ണ്‍​ട്രോ​ൾ റൂം ​എ​എ​സ്ഐ എം. ​വൈ. പൗ​ലോ​സ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ സി​എം​സി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ട്രയി​നേ​ഴ്സ്, എ​ക്കോ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​രി​മ​ണ്ണൂ​ർ: ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗം ആ​രോ​ഗ്യ​രം​ഗ​ത്ത് സൃ​ഷ്ടി​യ്ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ല​ഹ​രി​വി​രു​ദ്ധ​ദി​ന​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗം ത​ട​യു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ള​യ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു. ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ അ​ലീ​നാ തോ​മ​സ്, ആ​ര്യ ജ​യ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ്, എ​ൻ എ​സ് എ​സ് സം​ഘ​ട​ന​ക​ൾ, അ​ധ്യാ​പ​ക​രാ​യ ഷി​നു സി. ​ജോ​സ​ഫ്, ഡോ.​സി​ൽ​വി തെ​രേ​സ്, ബി​ജു ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ കാ​പ്പ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ളി​യാ​ർ: അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വു​മാ​യി കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​നം വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​ണി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​യാ​ർ എ​എ​സ്ഐ കൃ​ഷ്ണ​ൻ നാ​യ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ക​യും റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തു. ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ്, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി വ​ണ്ണ​പ്പു​റ​ത്ത് ന​ട​ത്തി. ല​ഹി​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി​യ​ത്. സ്കൂ​ളി​ലെ എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജെ​ആ​ർ​സി യൂ​ണി​റ്റു​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

ക​രി​മ​ണ്ണൂ​ർ: നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യി​സി ല​ഹ​രി​വി​രു​ദ്ധ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ആ​ശ​യം ഉ​ൾ​ക്കൊ​ണ്ട് 60 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ട്ടു​ണ്‍ ര​ച​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ർ​ട്ട് അ​ധ്യാ​പ​ക​ൻ കെ .​വി. സാ​ബു, ഷി​ന്‍റോ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.