കാ​ല​വ​ർ​ഷം എ​ത്തി​യ​തോ​ടെ ഭീ​തി​യു​ടെ നി​ഴ​ലി​ൽ ഒ​രു കു​ടും​ബം
Friday, July 12, 2019 10:19 PM IST
ചെ​റു​തോ​ണി: പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് വീ​തി​കൂ​ട്ടി​യ​പ്പോ​ൾ നി​ർ​ധ​ന​യാ​യ വി​ധ​വ​യ്ക്ക് ന​ഷ്ട​മാ​യ​ത് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യും ര​ണ്ടു​സെ​ന്‍റ് സ്ഥ​ല​വും.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പ്ലാ​ക്കു​ന്നേ​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ലീ​ല​ക്കാ​ണ് അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത നേ​രി​ടേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്.

ക​രി​ന്പ​ൻ മ​ണി​പ്പാ​റ കാ​ന​ത്തി​ൽ ആ​റു​സെ​ന്‍റ് സ്ഥ​ല​വും പ​ഞ്ചാ​യ​ത്ത്് ന​ൽ​കി​യ വീ​ടും മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ക​രി​ന്പ​നി​ൽ​നി​ന്നും ആ​ൽ​പ്പാ​റ​ക്കു​ള്ള റോ​ഡു പ​ണി​ത​പ്പോ​ൾ ഇ​വ​രു​ടെ വീ​ട് 12 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലും അ​പ​ക​ട​നി​ല​യി​ലു​മാ​യി. റോ​ഡി​നു​വേ​ണ്ടി ര​ണ്ടു​സെ​ന്‍റ് സ്ഥ​ല​വും അ​നു​മ​തി​യി​ല്ലാ​തെ എ​ടു​ത്തു.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ഓ​രോ മ​ഴ പെ​യ്യു​ന്പോ​ഴും മു​റ്റം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
സം​ര​ക്ഷ​ണ​ഭി​ത്തി​യും വ​ഴി​യും കെ​ട്ടി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തു​മു​ത​ൽ ക​ള​ക്ട​ർ​ക്കു​വ​രെ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ശി​ല്പി​യും ചി​ത്ര​കാ​ര​നു​മാ​യ ഭ​ർ​ത്താ​വ് ഏ​താ​നും വ​ർ​ഷം​മു​ന്പ് മ​രി​ച്ച​തോ​ടെ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. രോ​ഗി​യാ​യ മ​ക​നും ഭാ​ര്യ​യും ര​ണ്ടു​കു​ട്ടി​ക​ളും ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം.

ബി​പി​എ​ൽ ലി​സ്റ്റി​ൽ​പെ​ട്ട ഇ​വ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ലോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ​ക്കോ പ​രി​ഗ​ണി​ക്കു​ക​യോ എ​ന്തെ​ങ്കി​ലും ആ​നൂ​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മു​റ്റം ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ട് നി​ലം​പൊ​ത്തു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് ഈ ​കു​ടും​ബം.