ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളു​മാ​യി ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ വീ​ണ്ടും അ​ര​ങ്ങി​ൽ
Friday, July 12, 2019 10:24 PM IST
തൊ​ടു​പു​ഴ:​ക​ലാ​നി​ല​യ​ത്തി​ന്‍റെ പ്ര​മു​ഖ നാ​ട​കം ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ കൂ​ടു​ത​ൽ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളോ​ടെ വീ​ണ്ടും അ​ര​ങ്ങി​ലെ​ത്തു​ന്നു.14 മു​ത​ൽ 29 വ​രെ മാ​രി​ക​ലു​ങ്കി​നു​ സ​മീ​പ​മു​ള്ള മൗ​ര്യ ​ഗാ​ർ​ഡ​ൻ​സി​ലാ​ണ് നാ​ട​കം അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നൂ​റോ​ളം ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നാ​ണ് നാ​ട​കം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.1965-​ൽ തു​ട​ങ്ങി​യ നാ​ട​കം 54 വ​ർ​ഷ​മാ​യി ക​ലാ​നി​ല​യ​മാ​ണ് അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന​ത്.​ജ​ഗ​തി എ​ൻ.​കെ.​ആ​ചാ​രി ര​ച​ന നി​ർ​വ​ഹി​ച്ച നാ​ട​കം ക​ലാ​നി​ല​യം കൃ​ഷ്ണ​ൻ​നാ​യ​രാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി ഒ​ന്പ​തി​നും ര​ണ്ട് അ​വ​ത​ര​ണ​മാ​ണു​ള്ള​ത്.300,200,100 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.​പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ,ജോ​യി ച​ങ്ങ​നാ​ശേ​രി,സ​ണ്ണി ച​ങ്ങ​നാ​ശേ​രി,ചി​ന്തു​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.